തിരുവനന്തപുരം:സംഘടനാ പരമായ കാര്യങ്ങളില്‍ കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനക്ക് വിലക്ക്.
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് നേതാക്കളുടെ പരസ്യ പ്രസ്താവന വിലക്കിയത്.
പാര്‍ട്ടിയിലെ നേതൃമാറ്റവുമായി ബന്ധപെട്ട് സംസ്ഥനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്.
ശശി തരൂര്‍ എംപി അടക്കമുള്ളവര്‍ ഒപ്പിട്ട് നല്‍കിയ കത്തിനെകുറിച്ച് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം ശശി തരൂരുന്റെ നിലപാടിനെതിരെ കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ പരസ്യ പ്രസ്താവനയുമായി
രംഗത്ത് വന്നിരുന്നു,
പി ടി തോമസ് തരൂരിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു,ഇങ്ങനെ നേതാക്കള്‍ പരസ്യ പ്രസ്താവനയിലൂടെയും
സോഷ്യല്‍ മീഡിയയിലും ഒക്കെ ചേരിതിരിഞ്ഞുള്ള പോരാട്ടത്തിലായിരുന്നു.
ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്ന ഒരു പരസ്യ പ്രസ്താവനകളും ഉണ്ടാകരുതെന്ന നിര്‍ദ്ദേശം കെപിസിസി
അധ്യക്ഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്,
Also Read:കേരളത്തിലെ കോണ്‍ഗ്രെസ്സുകാര്‍ക്ക് കലഹിക്കാന്‍ പുതിയൊരു കാരണം;ശശി തരൂര്‍!
ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ പ്രകടനങ്ങള്‍ക്ക് എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്.
എന്നാല്‍ അത് പാര്‍ട്ടിക്ക് ദോഷം വരുന്ന രീതിയില്‍ പ്രകടിപ്പിക്കരുതെന്നാണ് കെപിസിസി നിര്‍ദ്ദേശം.
നേരത്തെ പാര്‍ട്ടിയില്‍ അടിമുടി മാറ്റംവേണം,പൂര്‍ണ സമയ അധ്യക്ഷന്‍ ഉണ്ടാകണം,സംഘടനാ തെരഞ്ഞെടുപ്പു വേണം എന്നീ ആവശ്യങ്ങള്‍ മുതിര്‍ന്ന
നേതാക്കള്‍ തന്നെ പരസ്യമായി ഉന്നയിക്കാന്‍ തുടങ്ങിയതോടെ എഐസിസി യും പരസ്യ പ്രസ്താവനകള്‍ക്ക് വിലക്കേര്‍പെടുത്തിയിരുന്നു.