Rahul And Priyanka Gandhi In Wayanad: രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ ഒപ്പം പ്രിയങ്കയും; റോഡ് ഷോയിൽ പങ്കെടുക്കും 

Rahul Gandhi And Priyanka Gandhi In Wayanad: രാഹുലിനൊപ്പം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും റോഡ് ഷോയിൽ പങ്കെടുക്കും. ഇത്തവണ പരിപാടിയിൽ പാർട്ടി കൊടികൾക്ക് പകരം ദേശീയ പതാക ഉപയോഗിക്കാനാണ് തീരുമാനം.   

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 08:56 AM IST
  • എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിൽ
  • കൽപറ്റയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന 'സത്യമേവ ജയതേ' റോഡ് ഷോയിൽ പങ്കെടുക്കും
  • റോഡ്‌ ഷോ ഉച്ചയ്ക്ക് 3 മണിയോടെ കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂൾ പരിസരത്ത് നിനന്നായിരിക്കും ആരംഭിക്കുക
Rahul And Priyanka Gandhi In Wayanad: രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ ഒപ്പം പ്രിയങ്കയും; റോഡ് ഷോയിൽ പങ്കെടുക്കും 

വയനാട്: എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും ഒപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകും.  കൽപറ്റയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന 'സത്യമേവ ജയതേ' റോഡ് ഷോയിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി എത്തുന്നത്. 

Also Read: Rahul Gandhi Defamation Case : രാഹുൽ ഗാന്ധിക്ക് ജാമ്യം; രണ്ട് വർഷം ജയിൽ ശിക്ഷ വിധിക്ക് സ്റ്റേ

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും. പരിപാടിയിൽ പാർട്ടി കൊടികൾക്ക് പകരം ദേശീയ പതാക ഉപയോഗിക്കാനാണ് ഇത്തവണത്തെ തീരുമാനം. റോഡ്‌ ഷോ ഉച്ചയ്ക്ക് 3 മണിയോടെ കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂൾ പരിസരത്ത് നിനന്നായിരിക്കും ആരംഭിക്കുക. റോഡ്‌ ഷോയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ ഒരു പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.

Also Read: Surya Gochar 2023: ഏപ്രിൽ 14 ന് സൂര്യൻ രാശിമാറും; ഈ 5 രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി!

സമ്മേളനത്തിൽ പ്രമുഖ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. പരിപാടിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, എൻ.കെ പ്രേമചന്ദ്രൻ എംപി, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News