ജലോത്സവത്തിന്‍റെ നാട്ടിൽ ഇനി വൻ താരകങ്ങൾ ഉയരും; 17 വർഷത്തെ കാത്തിരിപ്പിന് വിരാമം

നീണ്ട പതിനേഴ് വർഷത്തിന് ശേഷമാണ് രാജാകേശവദാസ് നീന്തൽകുളം പൊതുജനങ്ങൾക്കായി തുറന്നുനൽകുന്നത്. സ്‌പോർട്സ് കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള രാജാകേശവദാസ് നീന്തൽക്കുളം 1997ലാണ് സ്ഥാപിതമായത്. 2005 വരെ പ്രവർത്തനസജ്ജമായിരുന്ന നീന്തൽകുളം പിന്നീട് പ്രവർത്തനം നിലച്ചു.

Edited by - Zee Malayalam News Desk | Last Updated : Nov 24, 2022, 04:30 PM IST
  • 2015ലെ ദേശീയ ഗെയിംസിനോടനുബന്ധിച്ച് കായിക എൻജിനിയറിങ്‌ വിഭാഗം ഏറ്റെടുത്ത് 2013ൽ നവീകരണം തുടങ്ങിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചില്ല.
  • സംസ്ഥാന സർക്കാരിന്റെ ഒരു മണ്ഡലത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയിൽ ഉൾപ്പടുത്തി 50 ലക്ഷവും എംഎൽഎ ഫണ്ടിൽനിന്ന് 50 ലക്ഷവും ചെലവിട്ടാണ് കളിക്കളങ്ങൾ നിർമിക്കുന്നത്.
  • കളിക്കളവും ഇ എം എസ് സ്‌റ്റേഡിയവും നീന്തൽക്കുളവും എല്ലാം ജില്ലയ്‌ക്ക്‌ കായികരംഗത്ത് വലിയ കുതിപ്പ് സമ്മാനിക്കുമെന്ന് പി പി ചിത്തരഞ്‌ജൻ പറഞ്ഞു.
ജലോത്സവത്തിന്‍റെ നാട്ടിൽ ഇനി വൻ താരകങ്ങൾ ഉയരും; 17 വർഷത്തെ കാത്തിരിപ്പിന് വിരാമം

ആലപ്പുഴ: ആലപ്പുഴയുടെ കായിക സ്വപ്നങ്ങൾക്ക് ചിറകുനൽകി രാജാകേശവദാസ് നീന്തൽകുളം നാടിന് സമർപ്പിക്കുന്നു. ഇതോടെ നീന്തൽ പ്രേമികളുടെ 17 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമാവുന്നത്. നവീകരിച്ച നീന്തൽക്കുളം നാളെ തുറന്നുനൽകും. 

നീണ്ട പതിനേഴ് വർഷത്തിന് ശേഷമാണ് രാജാകേശവദാസ് നീന്തൽകുളം പൊതുജനങ്ങൾക്കായി തുറന്നുനൽകുന്നത്. സ്‌പോർട്സ് കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള രാജാകേശവദാസ് നീന്തൽക്കുളം 1997ലാണ് സ്ഥാപിതമായത്. 2005 വരെ പ്രവർത്തനസജ്ജമായിരുന്ന നീന്തൽകുളം പിന്നീട് പ്രവർത്തനം നിലച്ചു. 

Read Also: വർക്കല നഗരസഭയിലും സമരം: പണം തട്ടാൻ ശ്രമിച്ചതിൽ എൽഡിഎഫ് നേതാക്കൾക്ക് പങ്കെന്ന് ബിജെപി

2015ലെ ദേശീയ ഗെയിംസിനോടനുബന്ധിച്ച് കായിക എൻജിനിയറിങ്‌ വിഭാഗം ഏറ്റെടുത്ത് 2013ൽ നവീകരണം തുടങ്ങിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചില്ല. ഒടുവിൽ പി പി ചിത്തരഞ്ജൻ എംഎൽഎയുടെ ഇടപെടലിൽ സ്‌പോർട്സ് ഫൗണ്ടേഷൻ കേരള  2021ൽ നവീകരണം ഏറ്റെടുത്ത് പണികൾ പൂർത്തിയാക്കുകയായിരുന്നു. 

സംസ്ഥാന സർക്കാരിന്റെ ഒരു മണ്ഡലത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയിൽ ഉൾപ്പടുത്തി 50 ലക്ഷവും എംഎൽഎ ഫണ്ടിൽനിന്ന് 50 ലക്ഷവും ചെലവിട്ടാണ് കളിക്കളങ്ങൾ നിർമിക്കുന്നത്. കളിക്കളവും ഇ എം എസ് സ്‌റ്റേഡിയവും നീന്തൽക്കുളവും എല്ലാം ജില്ലയ്‌ക്ക്‌ കായികരംഗത്ത് വലിയ കുതിപ്പ് സമ്മാനിക്കുമെന്ന് പി പി ചിത്തരഞ്‌ജൻ പറഞ്ഞു. 

Read Also: Thalassery Double Murder : തലശ്ശേരി കൊലപാതകം; കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികളുണ്ടാവുമെന്ന് മുഖ്യമന്ത്രി

50 മീറ്റർ നീളവും 25 മീറ്റർ വീതിയും 10 ട്രാക്കുകളുമുള്ള നീന്തൽക്കുളം ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ നീന്തൽകുളമാണ്. 37 ലക്ഷം ലിറ്റർ ജലസംഭരണശേഷിയുള്ള കുളം വിവിധ പദ്ധതികളിൽ ഉൾപ്പടുത്തി 2.25 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. 

മുൻപ് ഒട്ടേറെ ദേശീയ - അന്തർദേശീയ നീന്തൽ മത്സരങ്ങൾക്ക് വേദിയായിരുന്ന നീന്തൽകുളം പ്രവർത്തനക്ഷമവാവുന്നതോടെ നഷ്ടമായ ആലപ്പുഴയുടെ കായിക മോഹങ്ങൾക്ക് ചിറകുമുളയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആലപ്പുഴയിലെ കായിക ലോകം.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News