കൊച്ചി:കൊറോണ ഭീതിയുടെ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ എര്‍പെടുത്തിയിരുന്ന കൊച്ചി വിമാനത്താവളത്തില്‍ ടിവി ഷോ യിലെ താരത്തിന് നല്‍കിയ സ്വീകരണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ടിവി ഷോ താരം രജിത് കുമാര്‍ ഒളിവിലാണെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു.
നേരത്തെ നിയന്ത്രണങ്ങള്‍ മറികടന്ന് സ്വീകരണം ഒരുക്കിയതിന് 79 പേര്‍ക്കെതിരെ കേസുടുത്തതായി എറണാകുളം ജില്ലാ കളക്റ്റര്‍ അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റിലേക്ക് കടന്നത് .പെരുമ്പാവൂര്‍ സ്വദേശികളായ നിബാസ്,മുഹമദ് അഫ്സല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ വ്യക്തമാക്കി.കൊച്ചി വിമാനത്താവളത്തിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുകയാണ്.ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാകും നടപടിയെടുക്കുക എന്നും മന്ത്രി വ്യക്തമാക്കി.
റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായി എത്തിയ രജിത് കുമാറിന് നല്‍കിയ സ്വീകരണം ആണ് കേസിന് കാരണമായത്.കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത പ്രഖ്യപിച്ചിരിക്കുകയായിരുന്നു.ഇതിന്‍റെ ഭാഗമായി വിമാനത്താവളത്തിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിരുന്നു.എന്നാല്‍ രജിത് കുമാറിനെ സ്വീകരിക്കാന്‍ എത്തിയവര്‍ ഈ നിയന്ത്രണങ്ങള്‍ മറികടന്നിരുന്നു.ഇതേ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.