കൊച്ചി: മണ്ഡല കാലത്ത് ശബരിമല ദര്‍ശനം നടത്താൻ തനിക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. മല കയറാന്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഐജി ഓഫീസില്‍ രഹന ഫാത്തിമ അപേക്ഷ നല്‍കി.
ഇന്നലെ രാത്രിയാണ് രഹന ഐജി ഓഫീസിലെത്തിയത്. ഇത്തവണ മല കയറുമെന്നും അതിനുള്ള അവകാശമുണ്ടെന്നുന്നും ഐജി ഓഫീസില്‍ നിന്നും മടങ്ങവേ രഹന മാധ്യമങ്ങളോട് പറഞ്ഞു.
അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും തീരുമാനം അറിയിക്കാമെന്ന് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും രഹ്‌ന പറഞ്ഞു.
നവംബർ 26 ജന്മദിനമാണെന്നും അന്ന് മാലയിടാമെന്നാണ് കരുതുന്നതെന്നും പറഞ്ഞ രഹന ഐജി ഓഫീസിൽ നിന്ന് അറിയിപ്പ് വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്
കുടുംബവുമായാണ് പോകാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും പേടിയില്ലെന്നും ഇത്തവണ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രഹ്‌ന പറഞ്ഞു.
Also Read: ഒരുമണിക്കൂര്‍ നീണ്ട ചര്‍ച്ച; ഒടുക്കം മലയിറങ്ങി യുവതികള്‍
നിയമവ്യവസ്ഥ അനുസരിച്ചാണ് താൻ പോകുന്നതെന്നും തനിക്ക് അതിനുള്ള അവകാശമുണ്ടെന്നു൦ പറഞ്ഞ രഹന ഇക്കാര്യം തെളിയിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
കഴിഞ്ഞ മണ്ഡലകാലത്ത് പോലീസ് സംരക്ഷണത്തിൽ രഹ്ന ഫാത്തിമ ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ട സംഭവം വൻ രാഷ്ട്രീയ വിവാദമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നായിരുന്നു കേരള പോലീസ് സംരക്ഷണത്തിൽ രഹ്ന ഫാത്തിമയുടെ വിവാദമായ ശബരിമല കയറ്റം.
രഹ്ന ഫാത്തിമയും പത്രപ്രവര്‍ത്തകയായ കവിതയും ഒക്ടോബര്‍ 19ന് പുലര്‍ച്ചെ വൻ പോലീസ് സംരക്ഷണത്തിൽ ശബരിമല കയറുകയായിരുന്നു.
മുൻകൂട്ടി അറിയിക്കാതെ നടത്തിയ യാത്ര ആദ്യഘട്ടത്തിൽ സുഗമമായി മുന്നേറിയെങ്കിലും മാധ്യമങ്ങളിൽ വാര്‍ത്ത പരന്നതോടെ സന്നിധാനത്ത് വെച്ച് ഇരുവര്‍ക്കും വൻ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്.
Also Read: രഹന ഫാത്തിമയ്ക്ക് താക്കീതോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു
ഒടുവിൽ സന്നിധാനത്തെത്തി ദര്‍ശനം നടത്താതെ രഹ്ന ഫാത്തിമ മടങ്ങുകയായിരുന്നു. എന്നാൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം തനിക്ക് ശബരിമല ദര്‍ശനം നടത്താനാകുമെന്നും ആചാരങ്ങള്‍ പാലിച്ചാണ് താൻ ശബരിമലയിൽ എത്തിയതെന്നുമായിരുന്നു രഹ്ന ഫാത്തിമയുടെ വിശദീകരണം.
എന്നാൽ ഇതിനു പിന്നാലെ മതവികാരം വൃണപ്പെടുത്തുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് പോലീസ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തിരുന്നു.
ശബരിമലയില്‍ പ്രവേശിക്കാന്‍ തനിക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തത് പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹും,ഐ ജി മനോജ് എബ്രഹാമുമാണെന്ന് പിന്നീട് രഹ്ന ഫാത്തിമ വെളിപ്പെടുത്തിയിരുന്നു .
Also Read: രഹ്ന ഫാത്തിമയെ ഇന്ന് കോടതിയിൽ ഹാജരാക്കും
താന്‍ പുറപ്പെടും മുന്‍പും വിവരം ഇരുവരെയും അറിയിച്ചിരുന്നുവെന്നും പമ്പയിലെത്തിയാല്‍ സംരക്ഷണം നല്‍കാമെന്ന് കലക്ടറും ഉറപ്പ് പറന്ജിരുന്നുവെന്നും രഹന അന്ന് പറഞ്ഞിരുന്നു.
ഗണപതി കോവില്‍ എത്തും വരെ തന്നെ ആരും തിരിച്ചറിഞ്ഞിരുന്നില്ലെന്നും മല കയറാന്‍ പോലീസ് നല്ല രീതിയില്‍ സഹായിച്ചുവെന്നും രഹന പറഞ്ഞു.
എന്നാല്‍, കുറച്ച് മുന്നോട്ട് പോയി കഴിഞ്ഞപ്പോള്‍ പിന്നെ പോകാന്‍ പറ്റാതെ വന്നതിനാല്‍ രഹന പിന്മാറുകയായിരുന്നു.