Aluva Murder Case: പറഞ്ഞത് തെറ്റ്; പൂജാരിമാരെ അടച്ചാക്ഷേപിച്ചതില്‍ ക്ഷമ ചോദിച്ച് രേവത് ബാബു

Revanth Babu Controversy: തനിക്ക് തെറ്റുപറ്റി എന്നും അങ്ങനെ ഒന്നില്ലെന്നാണ് ഇപ്പോൾ രേവത് പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 31, 2023, 05:36 PM IST
  • എന്നാൽ അങ്ങനെ ഒന്നില്ലെന്നാണ് ഇപ്പോൾ രേവത് പറയുന്നത്.
  • തനിക്ക് തെറ്റുപറ്റി എന്നും പൂജാരിമാരെ അടച്ചാക്ഷേപിച്ചതില്‍ ക്ഷമചോദിക്കുന്നുവെന്നും രേവത് ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.
Aluva Murder Case: പറഞ്ഞത് തെറ്റ്; പൂജാരിമാരെ അടച്ചാക്ഷേപിച്ചതില്‍ ക്ഷമ ചോദിച്ച് രേവത് ബാബു

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യ കര്‍മ്മം നടത്തിയതുമായി ബന്ധപ്പെട്ട് പൂജാരിമാരെ അടച്ചാക്ഷേപിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് രേവത് ബാബു. അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചുവെന്നായിരുന്നു രേവത് ബാബു ഇന്നലെ കർമ്മങ്ങൾ നടത്താനെത്തിയപ്പോൾ പറഞ്ഞ ആരോപണം. ഇത് വലിയ ചർച്ചയായി മാറിയിരുന്നു. എന്നാൽ അങ്ങനെ ഒന്നില്ലെന്നാണ് ഇപ്പോൾ രേവത് പറയുന്നത്. തനിക്ക് തെറ്റുപറ്റി എന്നും പൂജാരിമാരെ അടച്ചാക്ഷേപിച്ചതില്‍ ക്ഷമചോദിക്കുന്നുവെന്നും രേവത് ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു. 

മാളയിൽ പോയി, ആലുവയിൽ പോയി,കുറമശ്ശേരി ഭാഗത്തൊക്കെ ഒരുപാട് അലഞ്ഞു. ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നും പറഞ്ഞ് ഒരു പൂജാരിയും അന്ത്യകർമ്മങ്ങൾ നടത്താനായി വരാന്‍ തയാറായില്ല. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യന്മാര്‍ തന്നെയല്ലേ അതും? ഇവരൊന്നും മനുഷ്യരല്ലേ. അത് കേട്ടപ്പോൾ ഞാൻ കരുതി നമ്മുടെ മോൾടെ കാര്യമല്ലേ, ഞാന്‍ തന്നെ ആ കര്‍മം നിർവ്വഹിക്കാം എന്ന്. കർമ്മങ്ങൾ അത്ര നന്നായി ചെയ്യാൻ അറിയുന്ന ആളല്ലെന്നും ഒരു മരണത്തിനേ ഞാന്‍ ഇതിനു മുന്‍പ് കര്‍മം ചെയ്തിട്ടുള്ളൂ. എനിക്ക് ആകെ വല്ലായ്മ തോന്നി ഇതു കേട്ടപ്പോൾ എന്നൊക്കെയായിരുന്നു ഇന്നലെ രേവന്ത് കർമ്മത്തിനെത്തിയപ്പോൾ പറഞ്ഞത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ എന്നാണ് രേവന്ത് ഫേസ്ബുക്ക് ലൈവിൽ എത്തി പറയുന്നത്. 

ALSO READ: ഹിന്ദിക്കാരിയുടെ കുട്ടിയല്ലേയെന്നാണ് പലരും ചോദിച്ചത്, ഒടുവിൽ ഞാൻ ചെയ്തു ആ കർമ്മം

സംഭവവുമായി ബന്ധപ്പെട്ട് ചാലക്കുടി സ്വദേശിയായ രേവത് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.അഭിഭാഷകനും ആലുവ സ്വദേശിയുമായ ജിയാസ് ജമാലാണ് രേവന്തിനെതിര പരാതിയുമായി ആലുവ റൂറല്‍ എസ്പിയെ സമീപിച്ചിരിക്കുന്നത്. രേവന്ത് ഇന്നലെ നടത്തിയ പ്രസ്താവനയിലൂടെ മതസ്പര്‍ദ്ധ വളര്‍ത്താനും, കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് രേവത് ബാബു വ്യാജ ആരോപണം ഉന്നയിച്ചത്. കലാപം ലക്ഷ്യമിട്ട് നടത്തിയ പരാമര്‍ശമെന്ന പശ്ചാത്തലത്തിൽ വിവിധ വകുപ്പുകള്‍ പ്രകാരം രേവത് ബാബുവിനെതിരെ കേസ് എടുക്കണം. ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News