റിവ്യൂ ബോംബിങ്ങിനെതിരെ അമിക്കസ് ക്യൂറി റിപ്പോർട്ട്. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ കർശന മാർഗനിർദ്ദേശങ്ങളാണുള്ളത്. സിനിമ റിലീസ് ചെയ്ത് 48 മണിക്കൂർ കഴിയുമ്പോഴേക്കും റിവ്യൂ എന്ന പേരിൽ സിനിമയെ വിലയിരുത്തുന്നത് വ്ലോഗർമാർ ഒഴിവാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
സാമൂഹിക മാധ്യമങ്ങളിൽ റിവ്യൂ നടത്തുന്നവരിൽ പലരും പ്രതിഫലം ലക്ഷ്യമിട്ടാണ് സിനിമ നിരൂപണം നടത്തുന്നത്. റിവ്യൂ പറയുന്നതിന് പണം നൽകാൻ തയ്യാറാകാത്തവർക്കെതിരെ നെഗറ്റീവ് റിവ്യൂ ഉണ്ടാക്കുന്നുവെന്നും പരാതികൾ ഉയരുന്നു. നിലവിലെ സാഹചര്യത്തിൽ കേസെടുക്കാൻ പരിമിതകളുണ്ട്.
ഭീഷണിപ്പെടുത്തി പണം വാങ്ങൽ, ബ്ലാക്ക് മെയിലിങ്, പിടിച്ചുപറി, കവർച്ച എന്നിവയുടെ പരിധിയിൽ വരാത്തതിനാലാണ് ഇത്തരം കാര്യങ്ങളിൽ നിയമപരമായ നടപടി സ്വീകരിക്കാൻ സാധിക്കാത്തത്. സൈബർ സെല്ലിൽ പരാതി നൽകാൻ പ്രത്യേക പോർട്ടൽ വേണമെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നടൻമാർ, സിനിമയ്ക്ക് പിന്നണിയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്കെതിരെ വ്യക്തിപരമായ ആക്രമണം, ആപമാനിക്കുന്ന ഭാഷ, അപകീർത്തികരമായ പരാമർശങ്ങൾ തുടങ്ങിയ കാര്യങ്ങൾ നടത്തുന്നത് തടയാൻ നടപടി വേണം.
ക്രിയാത്മകമായ വിമർശനം നടത്തുകയാണ് വേണ്ടതെന്നും അല്ലാതെ സിനിമയെ വലിച്ചു കീറുകയല്ല വേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രൊഫഷണലിസമുണ്ടാകണമെന്നും നിയമ, ധാർമിക നിലവാരം കാത്തു സൂക്ഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ കേന്ദ്ര സർക്കാർ ഉൾപ്പെടെ നിലപാട് അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.