ആര്‍ത്തവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പെണ്‍കുട്ടിയുടെ സഹോദരിക്കു നേരെ ആർ എസ് എസ് ആക്രമണം

ആർത്തവത്തെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയതിന്‍റെ പേരിൽ പെണ്‍കുട്ടിക്ക് ഭീഷണി. 

Last Updated : Feb 21, 2018, 07:24 PM IST
ആര്‍ത്തവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പെണ്‍കുട്ടിയുടെ സഹോദരിക്കു നേരെ ആർ എസ് എസ് ആക്രമണം

പത്തനംതിട്ട: ആർത്തവത്തെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയതിന്‍റെ പേരിൽ പെണ്‍കുട്ടിക്ക് ഭീഷണി. നിയമവിദ്യാര്‍ഥിനിയും പത്തനംതിട്ട സ്വദേശിയുമായ നവമി രാമചന്ദ്രനാണ് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വധഭീഷണി നേരിടുന്നത്. 

ഇന്ന് കാലത്ത്‌ റോഡിലൂടെ നടന്നു പോവുകയായിരുന്ന നവമിയുടെ അനിയത്തി ലക്ഷ്മിയെ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കില്‍ മുഖം മറച്ചെത്തി‌യ സംഘം ഇടിച്ചിട്ടു പോയതായി പരാതിയുണ്ട്. ലക്ഷ്മി മല്ലപ്പള്ളി ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുതുശേരി എം ജി ഡി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്  ലക്ഷ്മി‌. 

പത്തനംതിട്ട ബാലസംഗം ജില്ലാ പ്രസിഡന്റാണ് നവമി. സിപിഐ എം പ്രവർത്തകയായ നവമിയുടെ അമ്മയും പാർട്ടി ഭാരവാഹിത്വം വഹിക്കുന്ന ആളാണ്‌. കഴിഞ്ഞ കുറെ ദിവസങ്ങളായി സംഘപരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ തേജോവധം ചെയ്യുന്നത് തുടരുകയാണ്.

Trending News