തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ഡോ. മോഹൻ ഭാഗവത്. രാവിലെ 6.45 ന് തന്നെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ എത്തിയ അദ്ദേഹത്തെ എക്സിക്യൂട്ടീവ് ഓഫീസർ ബി. മഹേഷും മാനേജർ ബി. ശ്രീകുമാറും ചേർന്നാണ് സ്വീകരിച്ചത്. അര മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമായിരുന്നു മോഹൻ ഭാഗവത് മടങ്ങിയത്. സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസർ കാര്യവാഹ് മാരായ ഡോ. കൃഷ്ണ ഗോപാൽ തുടങ്ങിയവർക്കൊപ്പമായിരുന്നു അദ്ദേഹത്തിൻറെ ക്ഷേത്രദർശനം. മടങ്ങുന്നതിന് മുൻപായി എക്സിക്യൂട്ടീവ് ഓഫീസർ അദ്ദേഹത്തിന് ഓണവില്ലും സമ്മാനിച്ചു.
Also Read: Brucellosis : ജന്തുജന്യരോഗമായ ബ്രൂസല്ലോസിസ് തിരുവനന്തപുരത്ത് രണ്ട് പേർക്ക് സ്ഥിരീകരിച്ചു
ഓരോ നടയിലും എത്തി ദർശനം നടത്തുന്നതിന് മുൻപ് അവിടുത്തെ പ്രതിഷ്ഠയുടെ പ്രാധാന്യവും വിശേഷവും ചോദിച്ചു മനസ്സിലാക്കിയായിരുന്നു സർസംഘചാലക് ദർശനം പൂർത്തിയാക്കിയത്. ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ പടിഞ്ഞാറെ നടയിൽ തിരുവമ്പാടി കൃഷ്ണ ക്ഷേത്രത്തിന് സമീപം തിരുവിതാംകൂർ രാജകൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി കാത്ത് നിൽന്നിരുന്നു.
Also Read: Viral Video: ഷൂനുള്ളിൽ പത്തി വിടർത്തി മൂർഖൻ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ!
മോഹൻ ഭാഗവതിനും ഒപ്പം ഉണ്ടായിരുന്ന ആർഎസ്എസ് ദേശീയ നേതാക്കൾക്കും ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ചരിത്രം പറയുന്ന പുസ്തകം തമ്പുരാട്ടി സമ്മാനിച്ചു. തമ്പുരാട്ടി എഴുതിയ പുസ്തകമാണെന്ന് പ്രാന്തപ്രചാരക് എസ്. സുദർശൻ സൂചിപ്പിച്ചപ്പോൾ ഭഗവാൻ എന്നെകൊണ്ട് എഴുതിച്ചു എന്നുമാത്രം’എന്ന് അശ്വതി തിരുനാൾ തിരുത്തുകയും ചെയ്തു. മാത്രമല്ല മുൻപ് കവടിയാർ കൊട്ടാരത്തിൽ സർസംഘചാലക് എത്തിയിരുന്ന കാര്യവും സൂചിപ്പിച്ചു. ശേഷം മറ്റാരും കേൾക്കാതെ ഒരു രഹസ്യംകൂടി പറയാനുണ്ടന്ന് അശ്വതി തിരുനാൾ സൂചിപ്പിക്കുകയും ശേഷം ഇരുവരും അൽപം മാറിനിന്ന് മൂന്നുമിനിറ്റോളം സംസാരിക്കുകയുമുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.