Accident | ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽ പെട്ടു, 12 പേർക്ക് പരിക്ക്, നാല് പേരുടെ നില ​ഗുരുതരം

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Written by - Zee Malayalam News Desk | Last Updated : Dec 22, 2021, 09:14 AM IST
  • വാഹനം പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ ഫയർഫോഴ്സ് സംഘം പുറത്തെടുത്തത്.
  • ആന്ധ്രപ്രദേശിൽ നിന്നുള്ള അയ്യപ്പഭക്ത സംഘവും വാഹനത്തിന്റെ ഡ്രൈവറുമാണ് ട്രാവലറിലുണ്ടായിരുന്നത്.
  • തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ ഒരു ലോറിക്ക് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.
Accident | ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽ പെട്ടു, 12 പേർക്ക് പരിക്ക്, നാല് പേരുടെ നില ​ഗുരുതരം

കൊച്ചി: വൈറ്റിലയിൽ ശബരിമല തീർഥാടകരുടെ (Sabarimala Pilgrims) വാഹനം അപകടത്തിൽപെട്ട് 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാല് പേരുടെ നില ​ഗുരുതരമാണ്. ഇടപ്പള്ളി - വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പ് ജംങ്ഷന് സമീപം ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ ഒരു ലോറിക്ക് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. 

അപകടത്തിൽ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ ഫയർഫോഴ്സ് സംഘം പുറത്തെടുത്തത്. 

Also Read: മാസ്‌ക് നിർബന്ധം, ഒത്തുചേരൽ പാടില്ല: ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എങ്ങനെ...

ആന്ധ്രപ്രദേശിൽ നിന്നുള്ള അയ്യപ്പഭക്ത സംഘവും വാഹനത്തിന്റെ ഡ്രൈവറുമാണ് ട്രാവലറിലുണ്ടായിരുന്നത്. ഇതില്‍ ഡ്രൈവറുടേയും മറ്റ് 3 പേരുടെയും നില ഗുരുതരമാണ്. റിവേഴ്‌സ് എടുക്കുകയായിരുന്ന ഒരു ലോറിയിലേക്ക് വാന്‍ ഇടിച്ച് കയറിയാണ് അപകടം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News