ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു; വന്‍ ഭക്തജന തിരക്ക്

ചി​ത്തി​ര ആട്ടവിശേഷത്തിനായി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് ചി​ത്തി​ര ആ​ട്ട​ത്തി​രു​ന്നാ​ള്‍ പൂ​ജ​ക​ള്‍. നിരോധനാജ്ഞക്കിടെയാണ് നട തുറന്നത്. 

Last Updated : Nov 5, 2018, 05:52 PM IST
ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു; വന്‍ ഭക്തജന തിരക്ക്

സന്നിധാനം: ചി​ത്തി​ര ആട്ടവിശേഷത്തിനായി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് ചി​ത്തി​ര ആ​ട്ട​ത്തി​രു​ന്നാ​ള്‍ പൂ​ജ​ക​ള്‍. നിരോധനാജ്ഞക്കിടെയാണ് നട തുറന്നത്. 

ഒ​രു ദി​വ​സ​ത്തെ പൂ​ജ​യ്ക്കാ​യി തു​റ​ക്കു​ന്ന ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​ന​ത്തി​നാ​യി വ​ന്‍ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വൈ​കി​ട്ട് അ​ഞ്ചി​നു തു​റ​ന്ന ക്ഷേ​ത്ര ന​ട രാ​ത്രി പ​ത്ത​ര​യ്ക്ക് അ​ട​യ്ക്കും. രാവിലെ അഞ്ചിന് വീണ്ടും നട തുറക്കും. 29 മണിക്കൂര്‍ മാത്രമാണ് നട തുറക്കുക. രാ​ത്രി പ​ത്തു വ​രെ​യാ​ണ് ഭ​ക്ത​ര്‍​ക്കു ദ​ര്‍​ശ​ന​ത്തി​നു സൗ​ക​ര്യ​മു​ള്ള​ത്. ഇ​തി​നാ​യി ആ​യി​ര​ക്ക​ണ​ക്കി​നു ഭ​ക്ത​ര്‍ സ​ന്നി​ധാ​ന​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. 

കെ സുരേന്ദ്രന്‍, എം ടി രമേശും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും നട തുറന്നപ്പോള്‍ സന്നിധാനത്തുണ്ടായിരുന്നു. തന്ത്രി കണ്ഠരര് രാജീവര് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരാണ് നട തുറന്നത്. 

എ​ന്നാ​ല്‍ ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം ഭ​ക്ത​ര്‍​ക്ക് സ​ന്നി​ധാ​ന​ത്ത് തു​ട​ര​നാ​കി​ല്ല. സാ​ധാ​ര​ണ​യാ​യി ഭ​ക്ത​ര്‍ സ​ന്നി​ധാ​ന​ത്ത് വി​രി​വ​യ്ക്കു​ന്ന സ്ഥ​ല​ങ്ങ​ളൊ​ക്കെ പോ​ലീ​സ് ക​യ​ര്‍​കെ​ട്ടി തി​രി​ച്ചി​രി​ക്കു​ക​യാ​ണ്. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​ന്നി​ധാ​ന​ത്ത് വി​രി​വ​യ്ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ന്ന​ത്. ദേ​വ​സ്വം​ ബോ​ര്‍​ഡി​ന്‍റെ ഗ​സ്റ്റ്ഹൗ​സു​ക​ളി​ലെ മു​റി​ക​ളും പോ​ലീ​സി​ന്‍റെ അ​നു​മ​തി​യോ​ടെ മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ല​വു​ങ്ക​ല്‍ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ പോ​ലീ​സി​ന്‍റെ ക​ര്‍​ശ​ന സു​ര​ക്ഷ​യി​ലാ​ണ്.

 

Trending News