മലപ്പുറത്ത് റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥി മരിച്ചത് സങ്കടകരമായ വാർത്തയാണ്. വൈലത്തൂർ ചിലവിൽ സ്വദേശി അബ്ദുൾ ഗഫൂറിന്റെയും സജിലയുടെയും മകൻ ഒമ്പതു വയസുകാരൻ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. തിരൂർ ആലിൻചുവട് എംഇടി സെൻട്രൽ സ്കൂൾ വിദ്യാർഥിയാണ് സിനാൻ റിമോട്ട് കൺട്രോൾ ഗേറ്റ് തുറക്കുന്നതിനിടെ കുട്ടി ഗേറ്റിനിടയിൽ കുടുങ്ങുകയായിരുന്നു.
റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഗേറ്റുകൾ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗേറ്റുകൾ ഇത്ര അപകടകരമാണോ എന്ന് പലരും ചിന്തിച്ചേക്കാം. റിമോട്ട് കൺട്രോൾ ഗേറ്റിന് നിരവധി ഗുണങ്ങൾ ഉണ്ട്. വാഹനത്തിൽ വരുന്നവർക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിക്കുകയും ഗേറ്റ് അടയ്ക്കുകകയും ചെയ്യാം.
വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ വീട്ടുകാർക്ക് ഗേറ്റ് അടയ്ക്കാനും തുറക്കാനും സാധിക്കും. ഇത്തരം ഗുണങ്ങൾ ഉണ്ടെങ്കിലും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ഗേറ്റുകൾക്ക് പല അപകടഘടകങ്ങളും ഉണ്ട്. ഇതിനായി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്. ഓട്ടോമാറ്റിക് ഗേറ്റുകൾ സ്ഥാപിക്കുകയും ഉപയോഗിക്കുകയും ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.
ഗേറ്റിന്റെ അപകടത്തെക്കുറിച്ച് അറിയാത്ത അഥികൾക്കായി മുന്നറിയിപ്പ് അടയാളം സ്ഥാപിക്കണം. ഇത് പുറത്ത് നിന്ന് വരുന്നവരെ ഇതിന്റെ അപകടസാധ്യത മനസ്സിലാക്കാൻ സഹായിക്കുന്നു. ഓട്ടോമാറ്റിക് ഗേറ്റ് ട്രാക്കിലല്ലെങ്കിൽ അടയ്ക്കുമ്പോഴോ തുറക്കുമ്പോഴോ ഇളകുകയോ അടയ്ക്കുന്നതിലെ തുറക്കുന്നതിലോ തടസം നേരിടുകയോ ചെയ്താൽ ടെക്നീഷ്യനെ വരുത്തി പരിശോധിക്കേണ്ടതാണ്.
ALSO READ: ഇടുക്കിയിൽ മരുമകൻ തീകൊളുത്തിയ സ്ത്രീ മരിച്ചു; രണ്ടരവയസുകാരി കൊച്ചുമകൾ അപകടനില തരണം ചെയ്തു
ഓട്ടോമാറ്റിക് ഗേറ്റുകൾ വാങ്ങുമ്പോൾ നല്ല കമ്പനികലുടെ ഉത്പന്നങ്ങൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക. വിദഗ്ധരായ ടെക്നീഷ്യൻമാരെക്കൊണ്ട് ഇൻസ്റ്റാൾ ചെയ്യിക്കുക. സെൻസറുകളും ഓട്ടോ റിവേഴ്സ് സംവിധാനങ്ങളും ഉണ്ടെന്ന് ഉറപ്പാക്കുക. ഗേറ്റ് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് നിരന്തരം പരിശോധിച്ച് ഉറപ്പ് വരുത്തുക. ഗേറ്റുമായി ബന്ധപ്പെട്ട സുരക്ഷാ നിർദേശങ്ങൾ വീട്ടിലുള്ള എല്ലാവർക്കും നൽകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.