പാലക്കാട്: പാലക്കാട് വൻ ചന്ദനക്കള്ളക്കടത്ത്. ആക്രിക്കടയുടെ മറവിലാണ് ചന്ദനക്കളക്കടത്ത് നടത്തിയത്. വാണിയംകുളത്ത് പ്രവർത്തിക്കുന്ന ആക്രിക്കടയിൽ നിന്ന് 2000 കിലോ ചന്ദനമാണ് പിടികൂടിയത്. പുറമേ നിന്ന് നോക്കിയാൽ ആർക്കും സംശയം തോന്നാത്ത വിധത്തിലാണ് കള്ളക്കടത്ത് നടത്തിയിരുന്നത്.
ആക്രി സാധനങ്ങൾ പലയിടത്ത് നിന്നായി ശേഖരിച്ച് വിൽപ്പന നടത്തുന്ന കേന്ദ്രത്തിന്റെ മറവിലാണ് ചന്ദനക്കള്ളക്കടത്ത് നടത്തിയിരുന്നത്. വനംവകുപ്പും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്. ആക്രിക്കടയുടെ അകത്ത് നിർമിച്ച മറ്റൊരു മുറിയിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. 50 പെട്ടികളിലും ചാക്കുകളിലുമായി ഒളിപ്പിച്ച നിലയിലാണ് ചന്ദനം കണ്ടെത്തിയത്.
സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. എന്നാൽ, ഇതിന് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുവെന്നാണ് പോലീസിന്റെയും വനംവകുപ്പിന്റെയും വിലയിരുത്തൽ. അറസ്റ്റിലായ ആളെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് സൂചന. ചന്ദനകൊള്ളയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.