സന്തുഷ്ട സാമ്പത്തിക ജീവിതത്തിനുള്ള വഴികള്‍: പുസ്തക കവര്‍ പ്രകാശനം ചെയ്തു

ലഘുസമ്പാദ്യത്തെ വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപിച്ച് വ്യത്യസ്ത ജീവിത ലക്ഷ്യങ്ങള്‍ക്കുള്ള പണം സ്വരുക്കൂട്ടുന്നതിനുള്ള വഴികളെക്കുറിച്ച് പ്രതിപാദിക്കുന്നതണ് പുസ്തകം. ഒപ്പം നിത്യജീവിതത്തില്‍ സാമ്പത്തിക ആസൂത്രണവുമായി  ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന നിരവധി സംശയങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമുള്ള പരിഹാരവുമുണ്ട്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 19, 2022, 04:35 PM IST
  • കേരള മെട്രോ ഡേ ദിനാചരണ വേദിയിലാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
  • ബാലൻസ് ഷീറ്റ് എന്ന പേരിൽ മനോരമ ദിനപ്പത്രത്തിൽ കെകെ ജയകുമാർ എഴുതിയിരുന്ന പംക്തിയാണ് സമാഹരണമാണ് പുസ്തകം.
  • കെകെ ജയകുമാർ നിലവിൽ കൊച്ചി മെട്രോയുടെ പബ്ലിക് റിലേഷൻസ് മാനേജരായി പ്രവർത്തിച്ചുവരികയാണ്.
സന്തുഷ്ട സാമ്പത്തിക ജീവിതത്തിനുള്ള വഴികള്‍: പുസ്തക കവര്‍ പ്രകാശനം ചെയ്തു

കൊച്ചി: ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റും കോളമിസ്റ്റുമായ കെ.കെ ജയകുമാര്‍ രചിച്ച സന്തുഷ്ട സാമ്പത്തിക ജീവിതത്തിന് 50 വഴികള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു. ഹൈബി ഈഡന്‍ എം.പി, ടി ജെ വിനോദ് എം.എല്‍.എ, കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍, കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ,ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് എന്നിവര്‍ ചേര്‍ന്ന് കേരള മെട്രോ ഡേ ദിനാചരണ വേദിയിലാണ് പ്രകാശനം നിര്‍വ്വഹിച്ചത്. 

ലഘുസമ്പാദ്യത്തെ വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപിച്ച് വ്യത്യസ്ത ജീവിത ലക്ഷ്യങ്ങള്‍ക്കുള്ള പണം സ്വരുക്കൂട്ടുന്നതിനുള്ള വഴികളെക്കുറിച്ച് പ്രതിപാദിക്കുന്നതണ് പുസ്തകം. ഒപ്പം നിത്യജീവിതത്തില്‍ സാമ്പത്തിക ആസൂത്രണവുമായി  ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന നിരവധി സംശയങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമുള്ള പരിഹാരവുമുണ്ട്.

Read Also: National Reading Day 2022: കോട്ടയത്തുണ്ട് കുട്ടികൾക്ക് മാത്രയമായൊരു വായനശാല

മനോരമ ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. അമ്പത് ചെറു കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. ബാലൻസ് ഷീറ്റ് എന്ന പേരിൽ മനോരമ ദിനപ്പത്രത്തിൽ കെകെ ജയകുമാർ എഴുതിയിരുന്ന പംക്തിയാണ് സമാഹരണമാണ് പുസ്തകം. കെകെ ജയകുമാർ നിലവിൽ കൊച്ചി മെട്രോയുടെ പബ്ലിക് റിലേഷൻസ് മാനേജരായി പ്രവർത്തിച്ചുവരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News