സംസ്ഥാനത്തെ രണ്ട് വിമാന താവളങ്ങളില്‍ വന്‍ സുരക്ഷാ വീഴ്ച

തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും വിമാനത്താവളങ്ങളില്‍ സുരക്ഷ വീഴ്ചയെന്ന്‍ പാര്‍ലമെന്ററി സമിതി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. 

Last Updated : Dec 12, 2019, 02:16 PM IST
സംസ്ഥാനത്തെ രണ്ട് വിമാന താവളങ്ങളില്‍ വന്‍ സുരക്ഷാ വീഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു വിമാന താവളങ്ങളില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന്‍ റിപ്പോര്‍ട്ട്.

തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും വിമാനത്താവളങ്ങളില്‍ സുരക്ഷ വീഴ്ചയെന്ന്‍ പാര്‍ലമെന്ററി സമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 

വിമാന താവളത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ മതിയായ സംവിധാനങ്ങളില്ലയെന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനോ നിര്‍വീര്യമാക്കാനോ പ്രത്യേക സംഘമോ ഉപകരണമോയില്ലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ വിമാനത്താവളത്തിന്‍റെ ചുമതലയുള്ള സിഐഎസ്എഫിനും അത്യാവശ്യ ഉപകരണങ്ങളില്ലെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിനും നിര്‍വീര്യമാക്കുന്നതിനും അടിന്തരമായി 18 വിമാന താവളങ്ങളെ തിരഞ്ഞെടുത്തിരുന്നു. 

കേരളത്തില്‍ നിന്നും തിരഞ്ഞെടുത്ത മൂന്ന്‍ വിമാനത്താവളങ്ങളില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നത് കൊച്ചി വിമാനത്താവളം മാത്രമായിരുന്നു. സാധാരണയായി വിമാനത്താവളങ്ങളില്‍ വേണമെന്ന് നിബന്ധനയുള്ള ഉപകരണങ്ങള്‍ പോലും മറ്റു രണ്ടിടത്തും ഇല്ലയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതു ഗൗരവമേറിയ കാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Trending News