T Siddique| ഭാര്യക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്; തെളിയിക്കാൻ വെല്ലുവിളിക്കുന്നെന്ന് ടി.സിദ്ധിഖ് എംഎൽഎ

ജോലിയിൽ നിന്ന് ഇറങ്ങുമ്പോൾ ഡിസംബറില്‍ നല്‍കിയ രാജിക്കത്തിലും ബ്രാഞ്ച് മാനേജര്‍ തസ്തികയില്‍ നിന്നും രാജിവെക്കുന്നു എന്നാണുള്ളത്

Written by - Zee Malayalam News Desk | Last Updated : Jan 19, 2024, 02:49 PM IST
  • 5.65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയിലുള്ളത്
  • കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തെളിയിക്കാന്‍ പൊലീസിനെയും പരാതിക്കാരിയേയും വെല്ലുവിളിക്കുകയാണെന്നും ടി സിദ്ദിഖ്
  • 2022 ഡിസംബറിൽ ഭാര്യ രാജിവെച്ചെന്നും ടി സിദ്ധിഖ് പറഞ്ഞു
T Siddique| ഭാര്യക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്; തെളിയിക്കാൻ വെല്ലുവിളിക്കുന്നെന്ന് ടി.സിദ്ധിഖ് എംഎൽഎ

കോഴിക്കോട്: ടി സിദ്ധിഖ് എംഎൽഎക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ പോലീസ് കേസെടുത്തു. നകാര്യ സ്ഥാപനമായ സിസ് ബാങ്കിന്റെ മറവില്‍ കോടികള്‍ തട്ടിയെന്നാണ് പരാതി. കോഴിക്കോട്  വെസ്റ്റ്ഹില്‍ സ്വദേശിനിയുടെ പരാതിയിൽ സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ പോലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തു. 5.65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയിലുള്ളത്. അതേസമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പരാതി തെളിയിക്കാന്‍ പൊലീസിനെയും പരാതിക്കാരിയേയും വെല്ലുവിളിക്കുകയാണെന്നും  ടി സിദ്ദിഖ് പറഞ്ഞു.

16-03-2023 ല്‍ 4.52 ലക്ഷം, 19-04-2023 ല്‍ 1.13 ലക്ഷം, ഇത്തരത്തിൽ  5.65 ലക്ഷം രൂപ നിക്ഷേപിച്ചെന്നാണ് പരാതിയിൽ എന്നാൽ ഇതേ കാലയളവില്‍ ഭാര്യ ഷറഫുന്നീസ്  സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും 2022 ഡിസംബറിൽ രാജിവെച്ചെന്നും ടി സിദ്ധിഖ് പറഞ്ഞു. പരാതിക്കാരിയെ കാണുകയോ, നേരിട്ടോ ഫോണ്‍ മുഖേനയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ബ്രാഞ്ച് മാനേജാരായിരുന്ന ഭാര്യ കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറായാണ് പറയുന്നത്.

ജോലിയിൽ നിന്ന് ഇറങ്ങുമ്പോൾ ഡിസംബറില്‍ നല്‍കിയ രാജിക്കത്തിലും ബ്രാഞ്ച് മാനേജര്‍ തസ്തികയില്‍ നിന്നും രാജിവെക്കുന്നു എന്നാണുള്ളത്. അതേസമയം കേസിൽ നേരത്തേ 4 പേരുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.  അന്‍പതോളം പരാതികള്‍ പോലീസിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. കേസിൽ ഒന്നാം പ്രതി സ്ഥാപനത്തിൻറെ സ്ഥാപകനും ഒന്നാം പ്രതിയുമായ കടലുണ്ടി സ്വദേശി വസീം തൊണ്ടികോടനാണ്. സ്ഥാപനത്തിൻറെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടി പോലീസ് ഉടന്‍ സ്വീകരിക്കുമെന്നാണ് സൂചന.

എംഎൽഎ പങ്ക് വെച്ച് പോസ്റ്റ്

2022 ൽ ഭാര്യ ജോലി ചെയ്ത സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് രാജി വച്ചിരുന്നു. ആ സ്ഥാപനം 2024 ൽ തകർന്നപ്പോൾ എന്റെ രാഷ്ട്രീയ ജീവിതം ലക്ഷ്യമാക്കി ഭാര്യക്കെതിരെ കേസെടുക്കാൻ പല രീതിയിലും ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ 2022 ൽ രാജി വച്ച ഭാര്യക്കെതിരെ 2023 ൽ വന്ന ഡെപ്പോസിറ്റുമായി ബന്ധപ്പെട്ട പരാതിയിൽ എഫ് ഐ ആർ ഇട്ടിരിക്കുന്നു. ഈ പരാതി കൊടുത്തത് മുൻ സിപിഎം കൗൺസിലറുടെ മകളാണ്. അതും എന്റെ ഭാര്യ ആ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ ആണെന്ന് വ്യാജ പരാതി എഴുതി നൽകി കേസെടുപ്പിക്കുകയായിരുന്നു. ഇത് പൊതുജനത്തിന് മുന്നിൽ തുറന്ന് കാട്ടാനാണ് ഈ വാർത്താസമ്മേളനം. വ്യാജ പരാതിക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകും…

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News