അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ, ഖേദം അറിയിക്കുന്നു- ഷമ്മി തിലകൻ ഫേസ്ബുക്കിൽ

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് സിബിഐ കോടതിയിൽ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഷമ്മി തിലകൻറെ ഫേസ്ബുക്ക് പോസ്റ്റ്

Written by - Zee Malayalam News Desk | Last Updated : Sep 10, 2023, 04:46 PM IST
  • സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് സിബിഐ കോടതിയിൽ വെളിപ്പെടുത്തി
  • അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കണമെന്നും ഷമ്മി തിലകൻ
  • സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് CBI റിപ്പോർട്ട്
അൽപ്പനാൾ എങ്കിലും  അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ, ഖേദം അറിയിക്കുന്നു- ഷമ്മി തിലകൻ ഫേസ്ബുക്കിൽ

അൽപ്പനാൾ എങ്കിലും ഉമ്മൻചാണ്ടിയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ താൻ നിർവ്യാജമായ ഖേദം അറിയിക്കുന്നുവെന്ന് ഷമ്മി തിലകൻ ഫേസ്ബുക്കിൽ. ഭൗമ കാന്തിക കൊടുങ്കാറ്റ് ഭൗമ കാന്തിക കൊടുങ്കാറ്റ് സാമൂഹ്യ ദ്രോഹികളുടെ മേൽ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും ഷമ്മി തിലകൻ പോസ്റ്റിൽ പറയുന്നു. അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കണമെന്നും ഷമ്മി തിലകൻ പോസ്റ്റിൽ പറയുന്നുണ്ട്.

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് സിബിഐ കോടതിയിൽ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഷമ്മി തിലകൻറെ ഫേസ്ബുക്ക് പോസ്റ്റ്. താരം പങ്ക് വെച്ച പോസ്റ്റിൻറെ പൂർണ രൂപം ചുവടെ.

ഉമ്മൻചാണ്ടി സാർ മാപ്പ്..!

സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ, നിർവ്യാജമായ ഖേദം അറിയിക്കുന്നു..!
ഒപ്പം..;
പ്രതികാരദാഹത്താൽ അങ്ങയുടെ ആത്മാവിൽ ഉണ്ടാകാൻ സാധ്യതയുള്ള വിസ്ഫോടനത്തെത്തുടർന്ന് ബഹിർഗമിക്കാൻ സാധ്യതയുള്ള കൊറോണൽ മാസ് ഇജക്ഷൻ (CME) മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്..; ഈ സാമൂഹ്യ ദ്രോഹികളുടെ മേൽ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയിൽ, അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

 

ലാൽസലാം.
സത്യമേവജയതേ

സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് CBI റിപ്പോർട്ട്. കെ.ബി ഗണേഷ് കുമാറും ബന്ധു ശരണ്യ മനോജും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ്  റിപ്പോർട്ടിലുള്ളത്. പരാതിക്കാരിയുടെ കത്ത് കൈവശപ്പെടുത്തിയ ശേഷം ഉമ്മൻചാണ്ടിയുടെ പേര് അതിൽ എഴുതി ചേർത്തു. വിവാദ ദല്ലാളും ഉമ്മൻചാണ്ടിയെ കുടുക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News