Kochi : Kerala Congress നേതാവ് Scaria Thomas അന്തരിച്ചു. കോട്ടയത്ത് മുൻ എംപിയും കൂടിയായിരുന്ന സ്കറിയ തോമസ് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ കോവിഡാന്തര ചികിത്സക്കിടെയാണ് മരിച്ചത്. 77 വയസായിരുന്നു.
കോവിഡ് നെഗറ്റീവായതിന് ശേഷം ഫംഗൽ ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതിന് തുടർന്ന് മരണപ്പെടുകയായിരുന്നു. എൽഡിഎഫിന്റെ ഘടക കക്ഷിയായ കേരള കോൺഗ്രസ് (സ്കറിയ) വിഭാഗത്തിന്റെ ചെയർമാനും കൂടിയായിരുന്നു അദ്ദേഹം.
ALSO READ : BJP MP തൂങ്ങിമരിച്ച നിലയില്‍, പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം റദ്ദാക്കി
രണ്ട് തവണ കോട്ടയത്തെ പ്രതിനിധീകരിച്ച് ലോക്സഭ അംഗമായിരുന്നു. 1977ലു 1980ലും കോട്ടയത്ത് നിന്ന് ജയിച്ച് സ്കറിയാ തോമസിനെ സിപിഎമ്മിന്റെ സുരേഷ് കുറുപ്പ് 1984ൽ തോൽപ്പിക്കുകയായിരുന്നു.
കേരള കോൺഗ്രസിന്റെ ലയന വിരുദ്ധ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയും പിന്നീട് വൈസ് ചെയർമാനുമായിട്ടുണ്ട്. നിലവിൽ കേരള സ്റ്റേറ്റ് എന്റർപ്രൈസ് ചെയർമാനാണ്. കൂടാതെ ട്രാവൻകൂർ ഷുഗേഴ്സ് ചെയമാനായും പ്രവർത്തിച്ചുട്ടുണ്ട്. ക്നാനായ സഭ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
ആദ്യകാല കേരള കോൺഗ്രസിന്റെ നേതാക്കന്മാരായ കെ.എം.മാണി, പി.ജെ ജോസഫ്, ആർ.ബാലകൃഷ്ണൻ പിള്ള, പി സി തോമസ് എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 2015ൽ പി സി തോമസുമായി പിരിഞ്ഞതിന് ശേഷമാണ് സ്വന്തം പേരിൽ കേരള കോൺഗ്രസ് വിഭാഗം സ്കറിയ തോമസ് ഉണ്ടാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...