New Delhi: BJP MPയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഹിമാചല്‍ പ്രദേശിലെ മണ്ഡിയിൽ നിന്നുള്ള എം.പി രാം സ്വരൂപ് ശര്‍മയെയാണ് (Ram Swaroop Sharma) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
62 കാരനായ ഇദ്ദേഹത്തെ ഡല്‍ഹിയിലെ വസതിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. RML ആശുപത്രിക്ക് സമീപത്തെ ഗോമതി അപാർട്മെന്റിലെ ഫ്ലാറ്റിലെ സീലി൦ഗ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മുറിയുടെ വാതില്‍ ഉള്ളില്‍നിന്നും പൂട്ടിയ നിലയില്‍ ആയിരുന്നു. ശർമയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ സ്റ്റാഫ് ആണ് ഡല്‍ഹി പോലീസില്‍ വിവരം അറിയിച്ചത്. സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
എം.പി രാം സ്വരൂപ് ശര്‍മയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി (Prime Minister Narendra Modi) അഗാധമായ ദുഖം രേഖപ്പെടുത്തി. പാര്‍ട്ടി യ്ക്കുവേണ്ടിയും ജനങ്ങള്‍ക്കു വേണ്ടിയും അക്ഷീണം പ്രയത്നിച്ച വ്യക്തിയാണ് രാം സ്വരൂപ് ശര്‍മയെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ കുറിച്ചു.
Shri Ram Swaroop Sharma was a dedicated leader, who was always committed to solving people’s problems. He worked tirelessly for the betterment of society. Pained by his untimely and unfortunate demise. My thoughts are with his family and supporters in this sad hour. Om Shanti.
— Narendra Modi (@narendramodi) March 17, 2021
അതേസമയം, ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍, മുറിയില്‍നിന്നും ആത്മഹത്യാ കുറിപ്പോ മറ്റു തെളിവുകളോ പോലീസിന് ലഭിച്ചിട്ടില്ല.
കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ (Anurag Thakur) സംഭവസ്ഥലത്തെത്തിയിരുന്നു.
Also read: MIG 21 Bison യുദ്ധവിമാനം തകർന്നു വീണു, ഒരു മരണം, പരിശീലന പറക്കല്ലിനിടെയാണ് അപകടം
അതേസമയം, ബിജെപി എംപിയുടെ ആകസ്മിക നിര്യാണത്തെത്തുടർന്ന് ഇന്ന് നടക്കാനിരുന്ന ബിജെപി പാർലമെന്‍ററി പാർട്ടി യോഗം റദ്ദാക്കി.
രണ്ടുതവണ പാര്‍ലമെന്‍റ് അംഗമായ രാം സ്വരൂപ് ശര്‍മ 2014ലാണ് ആദ്യമായി പാർലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...