Shocking: ലൈൻ കമ്പി പൊട്ടി വീണത് അറഞ്ഞില്ല,യുവാവിന് ദാരുണാന്ത്യം

ഭരതന്നൂർ ജംഗഷനിൽ നിന്നും കൊച്ചാന കല്ലുവിളയിലുള്ള വീട്ടിലേക്കു് മടങ്ങുന്നതിനിടയിലാണ് അപകടം

Written by - Zee Malayalam News Desk | Last Updated : Jun 17, 2022, 01:23 PM IST
  • രാവിലെ അതുവഴി പോയവരാണ് മൃതദേഹം കണ്ടത്
  • തുടർന്ന് വിവരം പോലീസിനെ അറിയിയ്ക്കുകയായിരുന്നു
  • സമീപം നിന്ന വാഴ ഒടിഞ്ഞ് വീണതാണ് അപകടത്തിന് കാരണം
Shocking: ലൈൻ കമ്പി പൊട്ടി വീണത് അറഞ്ഞില്ല,യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം:  രാത്രിയിൽ വിട്ടിലേക്ക് പോകുന്നതിനിടയിൽ വഴിയിൽ പൊട്ടി കിടന്ന വൈദ്യുത  കമ്പിയിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം.പാങ്ങോട് ഭരതന്നൂർ കൊച്ചാന കല്ലുവിള സ്വദേശി അജികുമാറാണ് (40) മരിച്ചത് .ഇന്നലെ രാത്രിയാണ് സംഭവം.

ഭരതന്നൂർ ജംഗഷനിൽ നിന്നും കൊച്ചാന കല്ലുവിളയിലുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊട്ടി കിടന്ന വൈദ്യുത കമ്പിയിൽ ചവിട്ടി ഷോക്കേൽക്കുകയായിരുന്നു. ആരും പ്രദേശത്ത് ഇല്ലാതിരുന്നതിനാൽ മൃതദേഹം രാത്രി മുഴുവൻ വഴിയരികിൽ കിടന്നു.

Read Also: Kochi Metro : കൊച്ചി മെട്രോയ്ക്ക് അഞ്ച് വയസ്; എവിടെ യാത്ര ചെയ്താലും 5 രൂപ മാത്രം

രാവിലെ അതുവഴി പോയവരാണ് മൃതദേഹം കണ്ടത്.തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വൈദ്യുത കമ്പിയുടെ സമീപം നിന്ന വാഴ  ഒടിഞ്ഞ് വീണതാണ് അപകടത്തിന് കാരണം എന്നാണ് സൂചന

ആരോഗ്യമന്ത്രിയുടെ ആശ്ലീല വീഡിയോ നിർമിക്കാൻ യുവതിയെ പ്രേരിപ്പിച്ചു; ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി : ആരോഗ്യ മന്ത്രി വീണ ജോർജിന്റെ അശ്ലീല വീഡിയോ നിർമിക്കാൻ ജീവനക്കാരിയെ പ്രേരിപ്പിച്ച പരാതിയിൽ ക്രൈം വാരിക പത്രാധിപർ ടി പി നന്ദകുമാർ ( ക്രൈം നന്ദകുമാർ) അറസ്റ്റിൽ. കാക്കനാട് സ്വദേശിനിയുടെ പരാതിയിൽ എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.

Read Also: Kodiyeri Against Youth Congress: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം: കോടിയേരി ബാലകൃഷ്‍ണൻ

.മന്ത്രിയുടെ അശ്ലീല വീഡിയോ നിർമിക്കാൻ നിർബന്ധിച്ചത് നിരസിച്ചപ്പോൾ തന്നെ മാനസികമായി നന്ദകുമാർ പീഡിപ്പിച്ചുയെന്നാണ് യുവതിയുടെ പരാതി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News