സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമരത്തിൽ; മഠത്തിന് മുന്നിൽ സത്യാഗ്രഹം ആരംഭിച്ചു

തനിക്കെതിരെ മഠം അധികൃതർ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്നും എന്നും ഉപദ്രവിക്കുന്നുവെന്നും ആരോപിച്ചാണ് സിസ്റ്റർ വീണ്ടും സമരത്തിനിറങ്ങിയത്

Written by - Zee Malayalam News Desk | Last Updated : Sep 27, 2022, 11:03 AM IST
  • സമരം വയനാട് മാനന്തവാടി കാരയ്ക്കാമല (FCC) മഠത്തിന് മുന്നിൽ
  • രാവിലെ 10 മണിമുതൽ സമരം ആരംഭിച്ചത്
  • പ്രാർഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള പൊതു സൗകര്യങ്ങൾ ഉപയോ​ഗിക്കുന്നതിൽ നിന്നും ഭക്ഷണത്തിൽ പോലും വിലക്കുകൾ
സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമരത്തിൽ; മഠത്തിന് മുന്നിൽ സത്യാഗ്രഹം ആരംഭിച്ചു

വയനാട്‌:  സിസ്റ്റർ ലൂസി കളപ്പുര വീണ്ടും സമരത്തിലേക്ക്. വയനാട് മാനന്തവാടി കാരയ്ക്കാമല (FCC) മഠത്തിന് മുന്നിൽ സത്യഗ്രഹമാരംഭിച്ചു. രാവിലെ 10 മണിമുതൽ സമരം ആരംഭിച്ചത് . തനിക്കെതിരെ മഠം അധികൃതർ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്നും എന്നും ഉപദ്രവിക്കുന്നുവെന്നും ആരോപിച്ചാണ് സിസ്റ്റർ വീണ്ടും സമരത്തിനിറങ്ങിയത്.

പ്രാർഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള പൊതു സൗകര്യങ്ങൾ ഉപയോ​ഗിക്കുന്നതിൽ നിന്നും ഭക്ഷണത്തിൽ പോലും വിലക്കുകൾ വച്ചും ഓരോ ദിവസം കഴിയുന്തോറും അധികൃതർ  പീഡനം കടുപ്പിക്കുകയാണ്  സിസ്റ്റർ ലൂസി കളപ്പുര പറയുന്നു. ഓ​ഗസ്റ്റിൽ തനിക്ക് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും മഠം അധികൃതർ ഉപദ്രവം തുടരുന്നതായാരോപിച്ചാണ് സിസ്റ്റർ ലൂസി കളപ്പുര സമരം പ്രഖ്യാപിച്ചത്.

മഠം അധികൃതരോ കന്യാസ്ത്രീകളോ നാലു വർഷമായി തന്നോട് സംസാരിക്കുന്നില്ല. മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ഇവരുടെ ശ്രമം. നിലവിലെ കേസ് കഴിയുന്നതു വരെ മഠത്തിൻറെ എല്ലാ സൗകര്യങ്ങളും സിസ്റ്റർ ലൂസി കളപ്പുരയ്ക്കും അവകാശപ്പെട്ടതാണെന്നായിരുന്നു കോടതി വിധി. എന്നാൽ ഈ വിധി മാനിക്കാതെയാണ് മഠം അധികൃതർ ഉപദ്രവങ്ങൾ തുടരുന്നത് എന്നും സിസ്റ്റർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News