ബല്‍റാമിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

എകെജിയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ വി. ടി ബല്‍റാം എംഎല്‍എയ്ക്കെതിരെ പ്രതിഷേധമുയര്‍ത്താന്‍ സോഷ്യല്‍ മീഡിയയും.

Last Updated : Jan 12, 2018, 07:13 PM IST
ബല്‍റാമിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

എകെജിയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ വി. ടി ബല്‍റാം എംഎല്‍എയ്ക്കെതിരെ പ്രതിഷേധമുയര്‍ത്താന്‍ സോഷ്യല്‍ മീഡിയയും.

ശനിയാഴ്ച ദിവസം (നാളെ) സാമൂഹ്യ മാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റി കറുപ്പ് നിറമാക്കാനാണ് ആഹ്വാനം.

ഇതിനായി #BlackDay #Balramlies #BalramShouldApologize തുടങ്ങിയ ഹാഷ് ടാഗുകള്‍ രേഖപ്പെടുത്തിയ ചിത്രങ്ങള്‍ പ്രൊഫൈലുകളില്‍ നല്‍കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. 

കമ്മ്യൂണിസ്റ്റ് നേതാവ് എകെജി ബാല പീഡകനാണെന്നടക്കം തെറ്റായ പ്രചാരണം നടത്തിയ ബല്‍റാമിനെതിരെ, 'പീഡോഫീലിയക്കാരെ സപ്പോര്‍ട്ട് ചെയ്യുന്ന ബല്‍റാമിനെതിരെ കറുപ്പണിയാം' എന്ന സന്ദേശമാണ് ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സാഹൂഹ്യ മാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്.

ഫേസ്ബുക്കിലെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ബല്‍റാം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നടന്ന ഹാഷ് ടാഗ് ക്യാമ്പയിനില്‍ ആയിരങ്ങള്‍ അണിനിരന്നിരുന്നു. ഇതിന് പിന്നാലെ നടക്കുന്ന 'സോഷ്യല്‍ മീഡിയ കരിദിന' പ്രതിഷേധത്തിലും ആയിരങ്ങള്‍ അണിചേരുമെന്നും നേതൃത്വം നല്‍കുന്നവര്‍ കരുതുന്നു.

Trending News