Solar Scam Case | വിഎസ് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; സോളാർ അഴിമതി അരോപണ കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി

Solar Case - 2013ൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി അരോപണം ഉന്നയിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 24, 2022, 06:57 PM IST
  • തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയാണ് ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി പ്രഖ്യാപിച്ചത്.
  • കേസിൽ വിഎസ് കോൺഗ്രസ് നേതാവിന് 10,10,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിട്ടു.
  • കൂടാതെ ഇത്രയും നാളത്തെ പലിശ ആറ് ശതമാനം നിരക്കിൽ നൽകണമെന്ന് കോടതി വ്യക്തമാക്കി.
Solar Scam Case | വിഎസ് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; സോളാർ അഴിമതി അരോപണ കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി

തിരുവനന്തപുരം : സോളാർ അഴിമതി അരോപണ കേസിൽ (Solar Scam Case) മുൻ മുഖ്യമന്ത്രിയായ വി എസ് അച്യുതാനന്ദിനെതിരെ നൽകിയ മാനനഷ്ട കേസിൽ മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്ക് (Oommen Chandy) അനുകൂല വിധി. തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയാണ് ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി പ്രഖ്യാപിച്ചത്. 

കേസിൽ വിഎസ് കോൺഗ്രസ് നേതാവിന് 10,10,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിട്ടു. കൂടാതെ ഇത്രയും നാളത്തെ പലിശ ആറ് ശതമാനം നിരക്കിൽ നൽകണമെന്ന് കോടതി വ്യക്തമാക്കി.

ALSO READ : വിഷം നൽകി കൊല്ലാൻ ശ്രമിച്ചു, സരിതാ എസ് നായർ ചികിത്സയിൽ; പിന്നിൽ ആരാണെന്ന് വെളിപ്പെടുത്തുമെന്ന് സോളാർ കേസിലെ പ്രതി

2013ൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി അരോപണം ഉന്നയിക്കുന്നത്. ഉമ്മൻ ചാണ്ടി ഒരു കമ്പനി സ്ഥാപ്പിച്ച സോളാറിൽ തട്ടിപ്പ് നടത്തിയന്നായിരുന്ന വിഎസ് കോൺഗ്രസ് നേതാവിനെതിരെ ആരോപണം ഉയർത്തിയത്.

വിഎസിന്റെ ആരോപണത്തിനെതിരെ 2014ലാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിക്കുന്നത്. വക്കീൽ നോട്ടീസിൽ ആദ്യം ഒരു കോടി രൂപയായിരുന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് 10,10,000 രൂപ നഷ്ടപരിഹരമായി കുറയ്ക്കുകയായിരുന്നു.

ALSO READ : Solar Sexual Harassment Case : "നിയമം നിയമത്തിന്റെ വഴിക്ക് പോകും" CBI അന്വേഷണത്തിൽ ഭയമില്ലെന്ന് ഉമ്മൻ ചാണ്ടി

അതേസമയം പ്രിൻസിപ്പൽ സബ് കോടതി വിധിക്കെതിരെ ജില്ല കോടതിയെ സമീപിക്കുമെന്ന് വിഎസിന്റെ അഭിഭാഷകൻ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News