ന്യൂഡല്‍ഹി: സൗമ്യ സൗമ്യ കൊലകേസില്‍ല്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. കേസില്‍സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവുണ്ടോയെന്നു സുപ്രിംകോടതി ചോദിച്ചു. സൗമ്യയെ തള്ളിയിട്ടതിനെ തെളിവ് ആരാഞ്ഞപ്പോള്‍ പ്രോസിക്യൂഷന്‍ പാലിച്ച മൗനമാണ് കോടതിയെ ഇങ്ങനെയുള്ള ചോദ്യത്തിന് പ്രേരിപ്പിച്ചത്.
കോടതിയില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സര്‍ക്കാരിനോട് പറഞ്ഞു. ഗോവിന്ദച്ചാമിയുടെ വധശിക്ഷയ്ക്ക് എതിരായ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. അപ്പീലില്‍ വാദം ഇന്നത്തോടെ പൂര്‍ത്തിയാകും.സൗമ്യ മാനഭംഗത്തിന് ഇരയായെന്നു കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
സാഹചര്യ തെളിവുകള്‍ മാത്രമായിരുന്നു പ്രൊസിക്യൂഷന്റെ അടിസ്ഥാനം. സൗമ്യയെ തളളിയിട്ടത് ഗോവിന്ദച്ചാമിയാണ് എന്ന് പ്രൊസിക്യൂഷന് തെളിയിക്കാന്‍ ആയില്ല. മരണകാരണമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷക്കെതിരായുള്ള അപ്പീലിൽ വാദം തുടരുകയാണ്. ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
കീഴ്കോടതി വിധി റദ്ദാക്കി തന്നെ കുറ്റവിമുക്തനാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഗോവിന്ദച്ചാമിയെ മാധ്യമങ്ങള്‍ വിചാരണ ചെയ്ത് കുടുക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം അഭിഭാക്ഷകന്‍ ബി.എ ആളൂര്‍ കോടതിയെ ധരിപ്പിച്ചത്. കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഗോവിന്ദച്ചാമിക്കെതിരെ ആരോപിച്ചിരുന്നത്. കേസില്‍ തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു.
2011 ഫെബ്രുവരി ഒന്നിന് എറണാകുളം - ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിലില്‍ യാത്രയ്ക്കിടെയാണ് സൗമ്യ കൊല്ലപ്പെട്ടത്. വനിതാ കന്പാര്‍ട്ട്മെന്‍റില്‍ ഒറ്റയ്ക്കായിരുന്ന സൗമ്യയെ ട്രെയിനില്‍ കയറിയ തമിഴ്നാട് സ്വദേശിയായ ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. ഗുരുതരമായി പരുക്കേറ്റ സൗമ്യയെ അതിക്രൂരമായി ബലാത്സാംഗം ചെയ്തുവെന്നാണ് കേസ്.