Pregnancy: ഗർഭകാലത്ത് സ്ത്രീകൾ ഈ ഭക്ഷണങ്ങൾ ഉറപ്പായും ഒഴിവാക്കുക

ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനമായ സമയമാണ് ഗർഭകാലം. അവർക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമായ സമയം കൂടിയാണിത്. ഈ സമയത്ത് കഴിക്കുന്ന ഭക്ഷണങ്ങൾ അമ്മമാരുടെയും കുഞ്ഞിൻ്റെയും ആരോ​ഗ്യത്തിന് ഒരുപോലെ ആവശ്യമാണ്. 

 

​ഗർഭകാലത്ത് കഴിക്കുന്ന ചില ഭക്ഷ്യവസ്തുക്കൾ അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും അപകടസാധ്യതകൾ ഉണ്ടാക്കും. ​ഗർഭകാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് ചർച്ച ചെയ്യാം.

 

1 /6

​ഗർഭ​കാലത്ത് സ്ത്രീകൾ മദ്യപ്പിക്കുന്നത് ​​​ഗർഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കും. ​ഗർഭസ്ഥ ശിശുവിൻ്റെ മസ്തിഷ്ക വളർച്ചയെ ബാധിക്കുകയും വൈകല്യങ്ങൾ ഉണ്ടാകുകയും ചെയ്യാം.  

2 /6

വൃത്തിയായി കഴുകാത്ത പച്ചക്കറികളിലും പഴങ്ങളിലും ടോക്സോപ്ലാസ, ഇ.കോളി എന്നീ അപകടകരമായ ബാക്ടീരിയകളുണ്ടാകും. ​ഗർഭകാലത്ത് ഇവ കഴിക്കുന്നത് ദോഷകരമാണ്.   

3 /6

പാസ്ചറൈസ് ചെയ്യാത്ത പാൽ, ചീസ്, മറ്റ് പാലുൽപ്പന്നങ്ങളിൽ ലിസ്റ്റീരിയ പോലത്തെ ദോഷകരമായ ബാക്ടീരിയകളുണ്ടാകും. ​ഗർഭകാലത്ത് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടകരമാണ്.   

4 /6

വേവിക്കാത്ത മാംസം കഴിക്കുന്നത് ബാക്ടീരിയ അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും. സാൽമൊണെല്ല അല്ലെങ്കിൽ ടോക്സോപ്ലാസ്മ പോലെയുള്ള ബാക്ടീരിയകൾ‍ ഇതിലുണ്ടാകും. ഇത് ഗർഭസ്ഥ ശിശുവിനെയും അമ്മമാരെയും ദോഷകരമായി ബാധിക്കും.   

5 /6

അയല, ശ്രാവ് തുടങ്ങിയ ചില മത്സ്യങ്ങളിൽ ഉയർന്ന മെർക്കുറി അംശം അടങ്ങിയിട്ടുണ്ട്. ​ഗർഭകാലത്ത് ഉയർന്ന മെർക്കുറി അടങ്ങിയ മത്സ്യം കഴിക്കുന്നത് കുഞ്ഞിന്റെ വളരുന്ന നാഡീവ്യവസ്ഥയെ ബാധിക്കും.   

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)  

You May Like

Sponsored by Taboola