Virat Kohli: വിരാട് കോഹ്ലിയുടെ സ്വന്തമാക്കിയ ചില തകർപ്പൻ റെക്കോഡുകൾ!

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ മുൻ പന്തിയിലുണ്ടാകും ഇന്ത്യൻ ബാറ്റ്സ്മാൻ വിരാട് കോഹ്ലി. അദ്ദേഹത്തിൻ്റെ കരിയറിൽ സ്വന്തമാക്കിയ ചില റെക്കോഡുകൾ മറ്റാർക്കും സ്വന്തമാക്കാനാകില്ല. 

 

വിരാട് കോഹ്ലിയുടെ ക്രിക്കറ്റ് കരിയറിലെ അങ്ങനെയുള്ള ചില റെക്കോ‍ഡുകൾ ഏതൊക്കെയാണെന്ന് നോക്കാം. 

 

1 /5

അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേ​ഗം 15000 റൺസ് സ്വന്തമാക്കിയ ആദ്യ ബാറ്റ്സ്മാൻ ആണ് വിരാട് കോഹ്ലി. 2017ൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്.   

2 /5

ഓസ്ട്രേലിയ, ഇം​ഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിൽ ടെസ്റ്റ് വിജയങ്ങൾ നേടിയ ആദ്യ ഏഷ്യൻ നായകനാണ് വിരാട് കോഹ്ലി. 2018ലാണ് വിരാട് ഈ നേട്ടം കൈവരിച്ചത്.   

3 /5

ഏകദിനത്തിൽ സ്കോർ ചേസ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ സെഞ്ച്വറി സ്വന്തമാക്കിയ താരമാണ് വിരാട് കോഹ്ലി. അങ്ങനെ 27 സെഞ്ച്വറികളാണ് അദ്ദേഹം സ്വന്തമാക്കിയത്.   

4 /5

ഒരു വർഷത്തിൽ തന്നെ ഐസിസിയുടെ ടോപ് അവാർഡുകൾ സ്വന്തമാക്കിയ ആദ്യ ക്രിക്കറ്റ് താരം. ക്രിക്കറ്റർ ഓഫ് ദി ഇയർ, ടെസ്റ്റ് ക്രിക്കറ്റർ ഓഫ്  ദി ഇയർ, ഒഡിഐ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരങ്ങളാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്.   

5 /5

ടെസ്റ്റ് നായകൻ എന്ന നിലയിൽ ആദ്യ മൂന്ന് ഇന്നിങ്സിലും സെഞ്ച്വറി നേടിയ ആദ്യ ക്രിക്കറ്റ് താരം എന്ന നേട്ടവും വിരാട് കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്.

You May Like

Sponsored by Taboola