കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

കഴിഞ്ഞ ദിവസം മിഷനറീസ് ഓഫ് ജീസസാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത്.

Last Updated : Sep 15, 2018, 06:39 PM IST
കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി ലൈംഗികാരോപണ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു.

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം. സി ജോസഫൈനാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. 

കഴിഞ്ഞ ദിവസം മിഷനറീസ് ഓഫ് ജീസസാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത്. സംഭവം ഏറെ വിവാദമായ പശ്ചാത്തലത്തിലാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം കന്യാസ്ത്രീയ്ക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളില്‍ കടുത്ത പ്രതിഷേധവുമായി സഹോദരനും രംഗത്തെത്തി. 

കന്യസ്ത്രീയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇതിനോടകം തന്നെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. നേരത്തെ പൂഞ്ഞാര്‍ എംഎല്‍എ പി. സി ജോര്‍ജ്ജടക്കമുള്ളവര്‍ മോശമായ ഭാഷയില്‍ അധിക്ഷേപിച്ചിരുന്നു.

മാത്രമല്ല, കേസുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ അന്വേഷണ സമിതി രൂപീകരിച്ചെന്നത് തെറ്റായ വര്‍ത്തയാണെന്നും സഹോദരന്‍ ആരോപിച്ചു. കോണ്‍ഗ്രിഗേഷനിലുള്ളവര്‍ക്ക് കോടതി ഉത്തരവോ ഇരയുടെ വ്യക്തിത്വം മാനിക്കണമെന്നോ അറിവില്ലെന്നത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Trending News