)
അക്ഷയ തൃതീയ ദിവസമാണ് ഇന്ന്. ഈ ദിവസത്തെ വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. വിവിധ രാശികൾക്ക് ഈ ദിവസം വളരെ നല്ലതാണ്. അക്ഷയ തൃതീയയ്ക്കൊപ്പം ചില ഗ്രഹങ്ങളുടെ സംക്രമവും ഓരോ രാശികളിലും വ്യത്യസ്ത ഫലങ്ങൾ നൽകുന്നു. അത്തരത്തിൽ ചലനം മാറുകയാണ് ബുധൻ. ജ്യോതിഷത്തിൽ പ്രത്യേക സ്ഥാനമുള്ള ഗ്രഹമായ ബുധൻ ഇന്ന് രാശിമാറുകയാണ്.
മെയ് 10 ആയ ഇന്ന് ബുധൻ മേടം രാശിയിലേക്ക് നീങ്ങുകയാണ്. ബുധന്റെ ഈ രാശിമാറ്റം ചില രാശികൾക്ക് വളരെ ഭാഗ്യമാണെന്ന് പറയപ്പെടുന്നു. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ഇവരിൽ ഉണ്ടാകും. ഏതൊക്കെ രാശികൾക്കാണ് ഈ അക്ഷയ തൃതീയ ദിനത്തിൽ ബുധന്റെ അനുഗ്രഹം ഉണ്ടാകുന്നതെന്ന് നോക്കാം...
മേടം: മേടം രാശിയിലാണ് ബുധൻ പ്രവേശിക്കുന്നത്. അതിനാൽ തന്നെ മേടം രാശിക്കാർക്ക് ഈ ദിവസം വളരം അനുകൂലമായിരിക്കും. ബുധന്റെ സംക്രമ കാലം ഇവർക്ക് ശുഭമായിരിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. ഈ രാശിക്കാരുടെ ആത്മവിശ്വാസം വളരെയധികം വർധിക്കും. ജോലിസ്ഥലത്തും ഇവർ തങ്ങളുടെ മികവ് തെളിയിക്കും. ഇവരുടെ ജോലി പ്രശംസിക്കപ്പെടുകയും ചെയ്യും. വരുമാന സ്രോതസ് വർധിക്കുകയും സാമ്പത്തിക നേട്ടവും ഈ രാശിക്കാർക്കുണ്ടാകും. ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ഇവരുടെ ദാമ്പത്യ ജിവിതം സന്തോഷകരമായിരിക്കും.
മിഥുനം: മിഥുനം രാശിക്കാർക്ക് ബുധൻ മേടം രാശിയിൽ പ്രവേശിക്കുന്നത് വളരെ ശുഭകരമായിരിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകുകയും സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകയും ചെയ്യും. ജോലിയിൽ വിജയം നേടാൻ സാധിക്കും. ഇടപാടുകൾ നടത്താൻ അനുകൂലമായ സമയമാണിത്. ബിസിനസിലും പുരോഗതിയുണ്ടാകും. ഈ രാശികൾക്ക്
സ്ഥാനമാനങ്ങൾ ലഭിക്കും.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ബുധന്റെ രാശിമാറ്റം വലിയ അനുഗ്രഹമാണ്. സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് ഈ രാശിക്കാരെങ്കിൽ അവർക്ക് ഈ സമയം അതിൽ നിന്നെല്ലാം മുക്തി ലഭിക്കും. ഇവർ ചയ്യുന്ന ജോലികൾ പ്രശംസിക്കപ്പെടും. കൂടാതെ ബിസിനസ് ചെയ്യുന്നവർക്ക് നല്ല പുരോഗതിയുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഈ രാശിക്കാർക്ക് സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.
കന്നി: കന്നി രാശിക്കാർക്ക് ബുധൻ മേടം രാശിയിൽ പ്രവേശിക്കുന്നത് ഭാഗ്യം കൊണ്ടുവരും. സാമ്പത്തിക നേട്ടം ഉണ്ടാകും. ഇവരുടെ കുടുംബജീവിതം സന്തോഷകരമായിരിക്കും. നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ അതിൽ നിന്നും നിങ്ങള്‌ക്ക് ഭാഗ്യം ലഭിക്കും. ഇവരുടെ സ്ഥാനമാനങ്ങൾ വർധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.