കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകള്‍ ഇന്ന് തുറക്കരുതെന്ന് പൊലീസിന്റെ നിര്‍ദ്ദേശം. നിർദ്ദേശം തെറ്റിച്ച് നാളെ മുതല്‍ വഴിയോര കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്ജ് അറിയിച്ചിട്ടുണ്ട്.
വഴിയോര കച്ചവടക്കാര്‍ക്ക് മുന്പില് ജനക്കൂട്ടം (Covid19) ഉണ്ടാകുന്നത് തടയാനാണ് ഈ നടപടി. അതുകൊണ്ടുതന്നെ ഇന്നലെ വ്യാപാരം നടത്തിയവരോട് സാധനങ്ങള്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് 14,000ത്തോളം കോവിഡ് കണക്ക്, TPR പത്തിന്റെ മുകളിൽ തന്നെ
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വഴിയോര കച്ചവടക്കാർ സിറ്റി പൊലീസ് കമ്മീഷണറെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. ലോക്ഡൗൺ നിയന്ത്രണം പാലിച്ച് കടകൾ തുറക്കാൻ അനുമതി നൽകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.
പെരുന്നാള്‍ (Bakrid) പ്രമാണിച്ച് പ്രഖ്യാപിച്ച ഇളവുകള്‍ ജനം ആഘോഷമാക്കാതിരിക്കാന്‍ കടുത്ത നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കടകളില്‍ നൂറ് സ്ക്വയര്‍ ഫീറ്റില്‍ മൂന്നു പേര് എന്ന നിലയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
Also Read: 18 വയസിന് മുകളിലുള്ള പകുതി പേർക്കും ആദ്യ ഡോസ് Covid Vaccine നൽകിയെന്ന് മന്ത്രി വീണാ ജോർജ്
ആളുകള്‍ കൂട്ടമായി എത്തിയാല്‍ നിയന്ത്രിക്കാന്‍ കടയുടെ ഷട്ടര്‍ ഭാഗികമായി അടയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിശ്ചിത ഇടവേളകളില്‍ പൊലീസിന്റെ അനൗണ്സ്മെന്റുമുണ്ടായി.
ഇന്നും നാളെയും തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് മിഠായിത്തെരുവില്‍ 14 കടകള്‍ക്കെതിരെയും 56 പേര്‍ക്കെതിരെയും ഇന്ന് കേസെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...