വിസയില്ലാതെ ഷാ‍ർജയിൽ കുടുങ്ങി; സാമൂഹ്യ പ്രവർത്തകർ തുണയായി, തൃശൂർ സ്വദേശി നാട്ടിലേക്ക്

Thrissur native Stuck in Sharjah returned home: 4 മാസത്തോളം ഷാർജയിലെ സൗദി മോസ്‌കിനടുത്തുള്ള പാർക്കിലാണ് മുഹ്സിൻ കഴിഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : Sep 10, 2023, 04:17 PM IST
  • തൃശൂർ അഞ്ചങ്ങാടി സ്വദേശിയാണ് മുഹ്‌സിൻ എന്നയാളാണ് ഷാർജയിൽ കുടുങ്ങിയത്.
  • മുഹ്‌സിന്റെ ബാഗ് മോഷണം പോയതിനെ തുടർന്ന് പാസ്‌പോർട്ടും മറ്റു രേഖകളും നഷ്ടമായി.
  • വിസ പുതുക്കുവാനോ ജോലിയിൽ കയറാനോ മുഹ്സിന് സാധിച്ചില്ല.
വിസയില്ലാതെ ഷാ‍ർജയിൽ കുടുങ്ങി; സാമൂഹ്യ പ്രവർത്തകർ തുണയായി, തൃശൂർ സ്വദേശി നാട്ടിലേക്ക്

ഷാർജ: വിസയില്ലാതെ വഴിയോരത്തു കഴിഞ്ഞിരുന്ന തൃശൂർ അഞ്ചങ്ങാടി സ്വദേശി മുഹ്‌സിൻ (49) സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ  നാട്ടിലേക്ക് മടങ്ങി. യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി, സാമൂഹ്യ പ്രവർത്തകരായ  സിയാഫ് മട്ടാഞ്ചേരി, റഹീമ ഷനീദ്, ദുബായ് കെഎംസിസി പ്രവർത്തകൻ നൗഫൽ, ഷാർജ കെഎംസിസി പ്രവർത്തകർ, അജ്‌മാൻ ഇൻകാസ് പ്രവർത്തകർ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് ഇദ്ദേഹത്തെ നാട്ടിലേക്കയക്കാൻ സാധിച്ചത്.

2023 മാർച്ച് - ൽ സന്ദർശക വിസയിൽ ജോലി അന്വേഷിച്ചു എത്തിയ മുഹ്‌സിന്റെ ബാഗ് മോഷണം പോയതിനെ തുടർന്ന് പാസ്‌പോർട്ടും മറ്റു രേഖകളും നഷ്ടമാകുകയായിരുന്നു. ഇതോടെ വിസ പുതുക്കുവാനോ ജോലിയിൽ കയറാനോ സാധിച്ചില്ല. വാടക കൊടുക്കാൻ സാധിക്കാത്തതോടെ റൂമിൽ നിന്നും ഇറങ്ങേണ്ടി വന്നു. തുടർന്ന് 4 മാസത്തോളം ഷാർജയിലെ സൗദി മോസ്‌കിനടുത്തുള്ള പാർക്കിൽ കഴിയുകയായിരുന്ന മുഹ്‌സിന് സാമൂഹ്യ പ്രവർത്തകർ തുണയാവുകയായിരുന്നു.

ALSO READ: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്

വിസയില്ലാതെ തുടർന്നതിനാൽ ഭീമമായ തുക പിഴ വന്ന മുഹ്‌സിനെ നാട്ടിലേക്ക് എത്തിക്കുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് അവീർ എമിഗ്രേഷനിൽ നിന്ന് പിഴ തുക ഒഴിവാക്കി നൽകി. ഔട്ട്പാസ് ലഭ്യമാക്കുകയും ടിക്കറ്റ് ഉൾപ്പടെയുള്ള സഹായങ്ങൾ സലാം പാപ്പിനിശ്ശേരിയുടെ ഭാഗത്തു നിന്നും നൽകി. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തിൽ മുഹ്സിനെ നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News