Drugs: മലപ്പുറത്ത് വൻ ലഹരി വേട്ട; 10 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

Man was arrested with ganja in Malappuram: വളാഞ്ചേരി ബസ് സ്റ്റാന്റിൽ നിന്നാണ് പാലക്കാട് നെന്മാറ സ്വദേശി ഹക്കീമിനെ പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Sep 10, 2023, 12:56 PM IST
  • ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.
  • പ്രതിയിൽ നിന്ന് കഞ്ചാവ് വാങ്ങാൻ എത്തുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.
  • പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 10 ലക്ഷത്തോളം രൂപ വില വരും.
Drugs: മലപ്പുറത്ത് വൻ ലഹരി വേട്ട; 10 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

മലപ്പുറം: 10 കിലോയിലേറെ തൂക്കം വരുന്ന‌ കഞ്ചാവുമായി ഒരാൾ പിടിയിൽ. പാലക്കാട് നെന്മാറ സ്വദേശി ഹക്കീമാണ് മലപ്പുറം വളാഞ്ചേരിയിൽ പിടിയിലായത്. വളാഞ്ചേരി ബസ് സ്റ്റാന്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ച 10 കിലോയിലേറെ തൂക്കം വരുന്ന കഞ്ചാവുമായാണ് പാലക്കാട് നെന്മാറ സ്വദേശി ഹക്കീം പിടിയിലായത്. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെയും ജില്ലാ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെയും സംയുക്ത നീക്കത്തിലാണ് ഇയാൾ പിടിയിലാകുന്നത്. ശനിയാഴ്ച രാത്രി 8 മണിയോടെ വളാഞ്ചേരി ബസ് സ്റ്റാന്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രയിൽ നിന്ന് ശേഖരിച്ച ശേഷം മറ്റൊരാൾക്ക് കൈമാറാനാണ് ഇയാൾ വളാഞ്ചേരിയിൽ കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ALSO READ: കാട്ടാക്കട പൂവച്ചലിൽ വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് മുൻവൈരാഗ്യമുണ്ടെന്ന് ആദിശേഖറിന്റെ പിതാവ്

പിടിയിലായ പ്രതിയിൽ നിന്ന് കഞ്ചാവ് വാങ്ങാൻ എത്തുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അനികുമാർ പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 10 ലക്ഷത്തോളം രൂപ വില വരുമെന്നും അദ്ദേഹം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News