നെൽകൃഷി തുണച്ചില്ല; എഎസ് ഐ മത്സ്യ കൃഷി തുടങ്ങി, കഴിഞ്ഞ ദിവസം വിറ്റത് 1000 കിലോ മീൻ

കഴിഞ്ഞ ദിവസങ്ങളിലായി ആയിരം കിലോയ്ക്ക് മുകളിൽ മത്സ്യമാണ് ഈ കുളങ്ങളിൽ നിന്ന് ഇവർ പിടിച്ചു വിറ്റത്

Written by - Zee Malayalam News Desk | Last Updated : Jun 11, 2023, 08:32 AM IST
  • വിഷമില്ലാത്ത ശുദ്ധമായ മത്സ്യങ്ങളാണ് ജോർജുകുട്ടി കഴിഞ്ഞ ദിവസങ്ങളിൽ തൻറെ പുരയിടത്തിലെ കുളത്തിൽ നിന്നും പിടിച്ച് വിറ്റുകൊണ്ടിരിക്കുന്നത്
  • കഴിഞ്ഞ ദിവസങ്ങളിലായി ആയിരം കിലോയ്ക്ക് മുകളിൽ മത്സ്യമാണ് ഈ കുളങ്ങളിൽ നിന്ന് ഇവർ പിടിച്ചു വിറ്റത്
നെൽകൃഷി തുണച്ചില്ല; എഎസ് ഐ  മത്സ്യ കൃഷി തുടങ്ങി, കഴിഞ്ഞ ദിവസം വിറ്റത് 1000 കിലോ മീൻ

ഇടുക്കി: രാസവസ്തുക്കൾ ചേർക്കാത്ത ശുദ്ധജല മത്സ്യങ്ങൾ ട്രോളിംഗ് നിരോധന സമയത്ത് സമൃദ്ധമായി പിടിച്ചുവിറ്റ് പോലീസ് ഉദ്യോഗസ്ഥനായ മണിയറൻ കൂടി സ്വദേശി ജോർജുകുട്ടി . കഴിഞ്ഞ നാലു വർഷമായി മത്സ്യകൃഷി രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ജോർജുകുട്ടിക്ക് മണിയാറൻകുടി ആനക്കൊമ്പൻ ഭാഗത്ത് നാലോളം കുളങ്ങളാണ് ഉള്ളത്.

രാസ പദാർത്ഥങ്ങൾ ഒന്നും ചേർക്കാതെ വിഷമില്ലാത്ത ശുദ്ധമായ മത്സ്യങ്ങളാണ് ജോർജുകുട്ടി കഴിഞ്ഞ ദിവസങ്ങളിൽ തൻറെ പുരയിടത്തിലെ കുളത്തിൽ നിന്നും പിടിച്ച് വിറ്റുകൊണ്ടിരിക്കുന്നത്. 2018 ന് മുൻപ് വരെ ഈ പാടം  മുഴുവനും നെൽകൃഷി ആയിരുന്നു ഇദ്ദേഹം നടത്തിവന്നിരുന്നത്. എന്നാൽ പ്രളയത്തെ തുടർന്ന് വയലുകളിൽ മുഴുവനും മണ്ണ് മൂടുകയും നെൽകൃഷി പരാജയമാവുകയും ചെയ്തതോടുകൂടിയാണ് ജലസമൃദ്ധമായ മേഖലയിൽ കുളങ്ങൾ നിർമ്മിച്ച് മത്സ്യക്കുഞ്ഞുങ്ങളെ വളർത്തി വന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി ആയിരം കിലോയ്ക്ക് മുകളിൽ മത്സ്യമാണ് ഈ കുളങ്ങളിൽ നിന്ന് ഇവർ പിടിച്ചു വിറ്റത്.മണിയാറൻകുടി കുളത്തിങ്കൽ വീട്ടിൽ ജോർജുകുട്ടി മുരിക്കാശ്ശേരി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ആണ്. നല്ലൊരു കർഷകൻ കൂടിയായ ഇദ്ദേഹം ഉൾനാടൻ മത്സ്യകൃഷിക്ക് മാതൃകപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.

ഇനി 9 വർഷം കൂടി ഇദ്ദേഹത്തിന് സർവീസ് ഉണ്ട് . ജോലി തിരക്കുകൾക്ക് ഇടയിൽ കിട്ടുന്ന സമയത്താണ് മത്സ്യകൃഷി നടത്തുന്നത്. സിലോപ്പിയ ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് കൂടുതലായും വളർത്തുന്നത്. ഒരു മത്സ്യത്തിന് അര കിലോയോളം തൂക്കം വരുന്ന രീതിയിൽ മത്സ്യങ്ങൾക്ക് വളർച്ചയും ഉണ്ട് . ജലസമൃദ്ധമായ മേഖലകൾ എത്തരത്തിൽ വിനിയോഗിച്ച് ലാഭകരമാക്കാം എന്നതിനുള്ള മാതൃകയാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News