കാസർകോട്: ലോക്സഭാ തിരഞ്ഞെടുപ്പിൻറെ ഭാഗമായി ബുധനാഴ്ച കാസർകോട് ലോക്സഭാ മണ്ഡലത്തിൽ നടന്ന മോക് പോളിൽ പോൾ ചെയ്തതിനെക്കാൾ വോട്ട് ബിജെപിക്ക് ലഭിച്ചെന്ന് ആരോപണം. വിഷയം സമഗ്രമായി പരിശോധിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശം നൽകി. അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് വിഷയം കോടതിയിൽ ചൂണ്ടിക്കാട്ടിയത്.
ഇത് സംബന്ധിച്ച് വന്ന മാധ്യമ വാർത്തകളും പ്രശാന്ത് ഭൂഷൺ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ വിഷയം വിശദമായി പരിശോധിക്കുന്നതിക്കാൻ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ മുഴുവൻ വി.വി. പാറ്റ് രസീതുകളും എണ്ണണമെന്ന് ഹർജികൾ കോടതി കേൾക്കുന്നതിനിടയിലാണ് പ്രശാന്ത് ഭൂഷൺ വിഷയം ചൂണ്ടിക്കാട്ടിയത്.
കൂടാതെ വി.വി. പാറ്റിൻറെ ബോക്സിലെ ലൈറ്റ് മുഴുവൻസമയവും ഓൺ ചെയ്തിതിടണമെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയിൽ ആവശ്യപ്പെട്ടു. ഇതുവഴി വിവി പാറ്റ് സ്ലിപ്പ് ബോക്സിലേക്ക് വീഴുന്നത് വോട്ടർമാർക്കും കാണാൻ സാധിക്കുമെന്നും പ്രശാന്ത് ഭൂഷൺ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ വി.വി. പാറ്റ് സ്ലിപ്പ് വോട്ടർമാർ തന്നെ ബോക്സിലേക്ക് ഇടണമെന്ന കാര്യം മറ്റൊരു അഭിഭാഷകൻ കോടതിയിൽ നിർദ്ദേശിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ഹർജികളിൽ സുപ്രീംകോടതിയിൽ വാദംകേൾക്കൽ പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.