Suresh Gopi: കെ റെയില്‍ പോലെയല്ല; യൂണിഫോം സിവില്‍ കോഡ് വന്നിരിക്കുമെന്ന് സുരേഷ് ഗോപി

Suresh Gopi about UCC: തിരഞ്ഞെടുപ്പിന് ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയെടുക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jan 29, 2024, 07:54 PM IST
  • കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയ്ക്കിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
  • അടുത്ത തിരഞ്ഞെടുപ്പ് പത്രികയില്‍ വാഗ്ദാനമായി ഏകീകൃത സിവില്‍ കോഡ് വരും.
  • ഏക സിവില്‍ കോഡിന് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് രാജ്യത്തുള്ളത്.
Suresh Gopi: കെ റെയില്‍ പോലെയല്ല; യൂണിഫോം സിവില്‍ കോഡ് വന്നിരിക്കുമെന്ന് സുരേഷ് ഗോപി

കണ്ണൂര്‍: യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കെ റെയില്‍ വരുമെന്ന് പറയുന്നത് പോലെയായിരിക്കില്ല അതെന്നും പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയ്ക്കിടെയാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. 

ബിജെപിയുടെ അടുത്ത തിരഞ്ഞെടുപ്പ് പത്രികയില്‍ വാഗ്ദാനമായി ഏകീകൃത സിവില്‍ കോഡ് വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം അത് നടപ്പിലാക്കിയെടുക്കും. ഏക സിവില്‍ കോഡിന് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് രാജ്യത്തുള്ളത്. മോദി ഭരണത്തില്‍ പ്രീണനവും ജാതിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ALSO READ: 15 സംസ്ഥാനങ്ങളിലായി 56 രാജ്യസഭാ സീറ്റുകൾ; തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു

ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ നശിപ്പിക്കാനുള്ള സംവിധാനമായി ഏക സിവില്‍ കോഡിനെ ആരും വിചാരിക്കേണ്ടതില്ല. ആ വിഭാഗത്തിന് തന്നെയാണ് ഇത് വഴി ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുകയെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സ്ത്രീ സമത്വം എന്നത് വന്നിരിക്കുമെന്നും അത് പ്രാവര്‍ത്തികമാക്കാനാണ് നരേന്ദ്ര മോദി വന്നിട്ടുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News