തിരുവനന്തപുരം: കാര്യോപദേശക സമിതിയിൽ പരസ്പരം കൊമ്പു കോർത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. ബജറ്റ് തീയ്യതി മാറ്റാത്തതിലും കോൺഗ്രസിന്റെ സമരാഗ്നിയ്ക്ക് വേണ്ടി സമ്മേളന ഷെഡ്യൂൾ മാറ്റാത്തതിലുമാണ് പ്രതിപക്ഷം രോഷാകുലരായത്.
സർക്കാർ ഒരുതരത്തിലും സഹകരിക്കുന്നില്ലെന്ന് വിഡി സതീശൻ പറഞ്ഞപ്പോൾ, നിങ്ങളും നല്ല സഹകരണമാണല്ലോ എന്നും അതുകൊണ്ട് അമ്മാതിരി സംസമൊന്നും വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് മറുപടിയായി ഇമ്മാതിരി സംസാരമൊന്നും വേണ്ടെന്ന് വിഡി സതീശനും തിരിച്ചടിച്ചു. തുടർന്ന് യോഗത്തിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു.
ALSO READ: തണുത്ത് വിറച്ച് മൂന്നാർ; പലയിടത്തും തണുപ്പ് 0 ഡിഗ്രിയിൽ താഴെ
50 ലക്ഷം പാവങ്ങള്‍ക്ക് പെന്‍ഷന്‍ നേടിക്കൊടുക്കുന്നത് വരെ പ്രതിപക്ഷ പോരാട്ടം തുടരും
അഞ്ച് മാസമായി മുടങ്ങിയ പെന്‍ഷന്‍ വിതരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പെന്‍ഷന്‍ വിഷയം പരിഹരിക്കുന്നതിന് പകരം നവകേരളത്തെ കുറിച്ചും കേരളീയത്തെ കുറിച്ചുമാണ് സര്‍ക്കാര്‍ ഇപ്പോഴും സംസാരിക്കുന്നത്. ജനങ്ങളെ ഇനിയും ആത്മഹത്യയിലേക്ക് നയിക്കുന്ന രൂക്ഷമായ പ്രതിസന്ധിയാണ് കേരളത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 മാസം പെന്‍ഷന്‍ മുടങ്ങിയെന്ന പച്ചക്കള്ളവും പ്രതിപക്ഷം നിയമസഭയില്‍ പൊളിച്ചു. കഴിഞ്ഞ കുറേക്കാലമായി ഗീബല്‍സിയന്‍ രീതിയില്‍ പറഞ്ഞു പരത്തിയ കള്ളമാണ് പൊളിഞ്ഞത്.
സര്‍ക്കാരിന്റെ മുന്‍ഗണനാക്രമങ്ങള്‍ മാറുകയും അധികാരത്തിന്റെ അഹങ്കാരവും ധിക്കാരവുമാണ് മന്ത്രിയുടെ വാക്കുകളിലുള്ളത്. മുഖ്യമന്ത്രി നിശബ്ദനായി ഇരിക്കുകയാണ്. അതില്‍ പ്രതിഷേധിച്ചാണ് സഭാ നടപടികള്‍ ബഹിഷ്‌ക്കരിച്ചത്. 50 ലക്ഷം പാവങ്ങളെ ബാധിക്കുന്ന വിഷയത്തിന് പരിഹാരം ഇല്ലാതെ സഭയില്‍ ഇരിക്കാനാകില്ല. പെന്‍ഷന്‍ നേടിയെടുക്കുന്നതു വരെ പ്രതിപക്ഷ പോരാട്ടം തുടരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.