Suresh Gopi: ഇന്ദിരാ ഗാന്ധി പരാമർശം; മാധ്യമങ്ങളെ വിമർശിച്ച് സുരേഷ് ഗോപി

Suresh Gopi on Indira Gandhi statement: കരുണാകരന്‍ കോണ്‍ഗ്രസിന്റെ പിതാവും കോണ്‍ഗ്രസിന്റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ് പറഞ്ഞതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jun 16, 2024, 02:22 PM IST
  • ഇത്തരം കാര്യങ്ങൾ മുഖവിലക്കെടുക്കില്ലെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി.
  • ഇത്തരത്തിലെങ്കിൽ മാധ്യമങ്ങളിൽ നിന്ന് അകലും.
  • കലാകാരനായി പോലും മാധ്യമങ്ങൾക്ക് മുന്നിൽ വരില്ല.
Suresh Gopi: ഇന്ദിരാ ഗാന്ധി പരാമർശം; മാധ്യമങ്ങളെ വിമർശിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി പരാമർശത്തിൽ തെറ്റ് പറ്റിയിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. കരുണാകരൻ കോൺഗ്രസിൻ്റെ പിതാവും കോൺഗ്രസിൻ്റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ് പറഞ്ഞതെന്നും തന്റെ വാക്കുകൾ തെറ്റായി പ്രചരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സഹമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം തിരുവനന്തപുരത്ത് ബിജെപി നേതൃത്വം നൽകിയ സ്വീകരണ പരിപാടിക്ക് പിന്നാലെയായിരുന്നു അദ്ദേഹം മാധ്യമങ്ങളെ വിമർശിച്ചത്. 

മാധ്യമങ്ങളെ താൻ വിലക്കിയിട്ടില്ലെന്നും ഇത്തരം കാര്യങ്ങൾ മുഖവിലക്കെടുക്കില്ലെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. ഇത്തരത്തിലെങ്കിൽ മാധ്യമങ്ങളിൽ നിന്ന് അകലും. കലാകാരനായി പോലും മാധ്യമങ്ങൾക്ക് മുന്നിൽ വരില്ല. താൻ ഉദ്ദേശിക്കാത്തത് വച്ച് മാധ്യമങ്ങൾ ദ്രോഹിച്ചാൽ സുഹൃത്തായിരിക്കില്ല. മാധ്യമങ്ങളിൽ നിന്ന് അകലേണ്ടി വരുമെന്നും ആ സ്ഥിതി ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ALSO READ: ഇടുക്കി പൈനാവില്‍ വീടുകള്‍ക്ക് തീയിട്ട സംഭവം; പ്രതി പിടിയിൽ

തൃശ്ശൂരിലെ ജനത ബിജെപിക്ക് നൽകിയ തങ്കകിരീടമാണ് തന്റെ വിജയമെന്ന് സ്വീകരണ പരിപാടിയിൽ സുരേഷ് ഗോപി പറഞ്ഞു. ഒന്നര വർഷം തൃശ്ശൂർ കേന്ദ്രീകരിച്ച് നടത്തിയ കഠിനാധ്വാനത്തിൻറെ  ഫലമാണ് ഈ വിജയം. തൃശ്ശൂരിലെ എംപിയായി മാത്രം താൻ ഒതുങ്ങില്ല. കേരളത്തിൻറെ  മുഴുവൻ ജനതയേയും പരിഗണിക്കുന്ന എംപിയായി പ്രവർത്തിക്കും. കേരളത്തിന് പുറമെ തമിഴ്നാട്ടിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അവർക്ക് വേണ്ടി കൂടിയാകും തൻ്റെ പ്രവർത്തനങ്ങളെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസം തൃശ്ശൂരിലെ മുരളീ മന്ദിരത്തിൽ കരുണാകരൻറെയും കല്യാണിക്കുട്ടിയമ്മയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു ഇന്ദിരാ ​ഗാന്ധിയെ കുറിച്ച് സുരേഷ് ​ഗോപി സംസാരിച്ചത്. തനിക്ക് മാതൃകകളായവരെപ്പറ്റിയായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം. സുരേഷ് ​ഗോപിയുടെ പരാമർശങ്ങൾ കോൺഗ്രസ് നേതാക്കളെ പുകഴ്ത്തുന്നതാണെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായതോടെയാണ് മാധ്യമങ്ങൾക്ക് എതിരെ സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News