കൊച്ചി: മിസോറാം ഗവര്‍ണറായി തിരഞ്ഞെടുത്ത പിഎസ് ശ്രീധരന് പിള്ള ബിജെപിയുടെ പ്രാഥമിക അംഗത്വ൦ രാജിവെച്ചതോടെ പുതിയ അദ്ധ്യക്ഷനെ തേടുകയാണ് സംസ്ഥാന ബിജെപി.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്, എം ടി രമേശ്, ശോഭ സുരേന്ദ്രന് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.
എന്നാല്‍, ചലച്ചിത്ര താരം സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷായ്ക്ക് സുരേഷ് ഗോപിയോട് പ്രത്യേക താത്പര്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപി വന്‍ ജനപ്രീതി സൃഷ്ടിച്ചതാണ് അമിത് ഷായുടെ പ്രീതി പിടിച്ചു പറ്റാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡൽഹിയിൽ അപ്രതീക്ഷിതമായി മനോജ് തിവാരിയെ പാർട്ടി അദ്ധ്യക്ഷനായി നിയമിച്ചതുപോലെ സമാനനീക്കം കേന്ദ്രം നടത്തിയേക്കുമെന്ന വിലയിരുത്തലുമുണ്ട്.