മലപ്പുറത്ത് വൻ ആയുധ ശേഖരം കണ്ടെടുത്തു

 14 വാളുകളാണ് കണ്ടെത്തിയത്.  കണ്ടകുറുംബക്കാവ്  ക്ഷേത്രത്തിന് എതിർവശത്തെ വാഹന  ഷോറൂമിന്റെ പിൻവശത്തെ  ചാലിൽ നിന്നാണ് വാളുകൾ കണ്ടെത്തിയത്.   

Last Updated : May 26, 2020, 05:54 PM IST
മലപ്പുറത്ത് വൻ ആയുധ ശേഖരം കണ്ടെടുത്തു

മലപ്പുറം: പൊന്നാനി  കോട്ടത്തറയിൽ വൻ ആയുധശേഖരം കണ്ടെത്തി.  അഴുക്കുചാൽ വൃത്തിയാക്കുന്നതിന്റെ ഇടയിലാണ് ആയുധശേഖരരം കണ്ടെത്തിയത്. 

Also read: ഒൻപത് മുതൽ പ്ലസ് ടു വരെ; സ്‌കൂളുകള്‍ പുനരാരംഭിക്കാനൊരുങ്ങി കേന്ദ്രം 

14 വാളുകളാണ് കണ്ടെത്തിയത്.  കണ്ടകുറുംബക്കാവ്  ക്ഷേത്രത്തിന് എതിർവശത്തെ വാഹന  ഷോറൂമിന്റെ പിൻവശത്തെ  ചാലിൽ നിന്നാണ് വാളുകൾ കണ്ടെത്തിയത്.  

Also read: കോറോണ വ്യാപനം: സമയോചിത ഇടപെടൽ നടത്തിയ പ്രധാനമന്ത്രിയെ പ്രശംസിച്ച് ആർഎസ്എസ്

അഴുക്കുചാൽ വൃത്തിയാക്കുകയായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് പൊലീസിനെ  അറിയിച്ചത്.  വിവരമറിഞ്ഞ പൊലീസ് സംഘം സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു.  വാളുകൾക്ക് ഏകദേശം രണ്ടുവർഷത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം.    സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 

More Stories

Trending News