Tanur Boat Accident: താനൂര്‍ ബോട്ട് അപകടം: ബോട്ട് ഉടമ നാസര്‍ അറസ്റ്റില്‍

Boat owner of Tanur boat accident  arrested: കോഴിക്കോട് എലത്തൂരില്‍ നിന്നാണ് നാസർ അറസ്റ്റിലാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 8, 2023, 07:27 PM IST
  • കോഴിക്കോട് എലത്തൂരില്‍ വെച്ചാണ് നാസര്‍ അറസ്റ്റിലായത്.
  • തിങ്കളാഴ്ച ഉച്ചയോടെ നാസറിന്റെ കാര്‍ പോലീസ് കസ്റ്റടിയിലെടുത്തിരുന്നു
Tanur Boat Accident: താനൂര്‍ ബോട്ട് അപകടം: ബോട്ട് ഉടമ നാസര്‍ അറസ്റ്റില്‍

മലപ്പുറം: താനൂര്‍ അപകടത്തിനു കാരണമായ 'അറ്റ്‌ലാന്റിക്' ബോട്ടിന്റെ ഉടമ നാസര്‍ പോലീസ് പിടിയില്‍. കോഴിക്കോട് എലത്തൂരില്‍ വെച്ചാണ് നാസര്‍ അറസ്റ്റിലായത്. കോഴിക്കോട് ഒരു വീട്ടില്‍ ഒളിവിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പിടിയിലായത്.  അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ നാസറിന്റെ കാര്‍ പോലീസ് കസ്റ്റടിയിലെടുത്തിരുന്നു. നാസറിന്റെ സഹോദരന്‍ സലാം, സഹോദരന്റെ മകന്‍, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരെയും കൊച്ചി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു ഞായറാഴ്ച രാത്രി മുതല്‍ ഒളിവില്‍ പോയ നാസറിനെ പോലീസ് കണ്ടെത്തിയത്. 
ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കൊച്ചിയിലുണ്ടെന്ന വിവരം കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കാര്‍ കണ്ടെത്തുന്നത്. കാറിനുള്ളില്‍നിന്ന് നാസറിന്റെ ഫോണും കണ്ടെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News