MG University: എം.ജി സര്‍വകലാശാലയിൽ താല്‍കാലിക വി.സിയായി പ്രൊഫ. അരവിന്ദകുമാറിനെ നിയമിച്ചു

Arvindakumar was appointed Prof. as temporary VC in MG University: മുന്‍ വി.സി. സാബു തോമസിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം. 

Written by - Zee Malayalam News Desk | Last Updated : Jun 5, 2023, 06:09 PM IST
  • മുന്‍ വി.സി. സാബു തോമസിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം.
  • ഡോ.എല്‍. സുഷമയെ മലയാളം സര്‍വകലാശാല വിസിയായും നിയമിച്ചു.
  • സര്‍ക്കാര്‍ നല്‍കിയ പാനലുകളില്‍ നിന്നാണ് നിയമനം.
MG University: എം.ജി സര്‍വകലാശാലയിൽ താല്‍കാലിക വി.സിയായി പ്രൊഫ. അരവിന്ദകുമാറിനെ നിയമിച്ചു

‌തിരുവനന്തപുരം: മഹാത്മാ​ഗാന്ധി സർവ്വകലാശാലയിൽ താൽക്കാലിക വിസിയായി പ്രൊഫ. അരവിന്ദ കുമാറിനെ നിയമിച്ചു. സര്‍ക്കാര്‍ നല്‍കിയ പാനലില്‍ നിന്നാണ് ഗവര്‍ണര്‍ നിയമിച്ചത്. എം.ജി സര്‍വകലാശാലയിൽ സ്‌കൂള്‍ ഓഫ് എണ്‍വയോണ്‍മെന്റ് സയന്‍സ് പ്രൊഫസറാണ് അരവിന്ദകുമാർ. മുന്‍ വി.സി. സാബു തോമസിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം. 

ഡോ.എല്‍. സുഷമയെ മലയാളം സര്‍വകലാശാല വിസിയായും നിയമിച്ചു. സര്‍ക്കാര്‍ നല്‍കിയ പാനലുകളില്‍ നിന്നാണ് നിയമനം. സര്‍ക്കാര്‍ സാബു തോമസിനെ ഉള്‍പ്പെടുത്തികൊണ്ട് ആദ്യ നൽകിയ പട്ടിക ഗവര്‍ണര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുതിയ പട്ടിക നല്‍കിയിരുന്നു. തുടര്‍ന്നാണ് ഈ പട്ടികയില്‍നിന്ന് ഗവര്‍ണര്‍ നിയമനം നടത്തിയിരിക്കുന്നത്.

ALSO READ: അരിക്കൊമ്പനെ കാട്ടിൽ തുറന്നു വിടാൻ പാടില്ല;വീണ്ടും സ്റ്റേ, കസ്റ്റഡിയിൽ സൂക്ഷിക്കണമെന്ന് കോടതി

അതേസമയം അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു.  ചക്രവാതച്ചുഴി രൂപപ്പെട്ടത് തെക്ക് കിഴക്കൻ അറബിക്കടലിലാണ്. ഇത് ന്യൂനമർദ്ദമായി അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കുകയും ഇനിയങ്ങോട്ടുള്ള 48 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറുകയും ചെയ്യും. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദ്ദം മധ്യ-കിഴക്കൻ അറബിക്കടലിന് സമീപമെത്തി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. .

കൂടാതെ സംസ്ഥാനത്ത് കാലവർഷമെത്താൻ ഇനിയും വൈകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മിനിക്കോയ് തീരത്തായുള്ള കാലവർഷത്തിന് കാര്യമായ പുരോഗതിയില്ലെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായി ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്നും കാലാവസ് നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഒരു ജില്ലകളിലും പ്രത്യേക മഴമുന്നറിയിപ്പോ അലർട്ടോ ഇതുവരെയും പുറപ്പെടുവിച്ചിട്ടില്ല.

എന്നാൽ കേരളത്തിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ കാലവർഷം വീണ്ടും വൈകുന്നത് തെക്കു പടിഞ്ഞാറൻ കാറ്റിന്‍റെ ഗതി അനുകൂലമാകാത്തതിനാലാണ് . അതേസമയം, ലക്ഷ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാലാണ് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News