Thamarassery pass: ട്രെയിലറുകൾ ചുരം കടന്നു; താമരശേരി ചുരത്തിലെ ​ഗതാ​ഗതം പുന:സ്ഥാപിച്ചു

Thamarassery pass Traffic: ഇന്നലെ രാത്രി 10.56ന് കൂറ്റൻ യന്ത്രങ്ങളുമായി യാത്ര തുടങ്ങിയ ട്രെയിലറുകൾ പുലർച്ചെ രണ്ട് മണിയോടെ ചുരത്തിലെ ഒമ്പതാം വളവും കടന്ന് വയനാട്ടിലേക്കെത്തി.

Written by - Zee Malayalam News Desk | Last Updated : Dec 23, 2022, 08:08 AM IST
  • ട്രക്കുകൾ ചുരം കയറിയാൽ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്നത് ചൂണ്ടിക്കാട്ടി നേരത്തെ ട്രെയിലറുകൾ ചുരം വഴി കൊണ്ടുപോകാൻ അനുമതി നൽകിയിരുന്നില്ല
  • രണ്ടര മാസത്തോളമായി ട്രെയിലറുകൾ അടിവാരത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു
  • 20 ടണ്ണിലേറെ ഭാരമുള്ള വാഹനങ്ങൾ കയറ്റിയാൽ ചുരം റോ‍ഡ് തകരുമെന്ന ആശങ്ക നിലനിന്നിരുന്നു
  • വാഹനങ്ങളിലെ വീതിയേറിയ യന്ത്ര ഭാഗങ്ങൾ വീതി കുറഞ്ഞ ചുരം റോഡിലൂടെ കൊണ്ടുപോകാൻ കഴിയുമോയെന്നും സംശയം നിലനിന്നിരുന്നു
Thamarassery pass: ട്രെയിലറുകൾ ചുരം കടന്നു; താമരശേരി ചുരത്തിലെ ​ഗതാ​ഗതം പുന:സ്ഥാപിച്ചു

കോഴിക്കോട്: താമരശേരി ചുരത്തിൽ ​ഗതാ​ഗതം പുനസ്ഥാപിച്ചു. കർണാടകയിലേക്കുള്ള ട്രെയിലറുകൾക്ക് താമരശ്ശേരി ചുരം വഴി പോകാന്‍ അനുമതി നല്‍കിയതിനാൽ ചുരത്തിൽ ​ഗതാ​ഗതം നിയന്ത്രിച്ചിരുന്നു. ഇന്നലെ രാത്രി 10.56ന് കൂറ്റൻ യന്ത്രങ്ങളുമായി യാത്ര തുടങ്ങിയ ട്രെയിലറുകൾ പുലർച്ചെ രണ്ട് മണിയോടെ ചുരത്തിലെ ഒമ്പതാം വളവും കടന്ന് വയനാട്ടിലേക്കെത്തി. കർണാടകയിലെ നഞ്ചൻകോട്ടേയ്ക്കാണ് രണ്ട് ട്രെയിലറുകളിലായി യന്ത്രങ്ങൾ കൊണ്ടുപോകുന്നത്.

കൂറ്റൻ ട്രെയിലറുകൾ ചുരം കയറുന്നതിനാൽ ഇന്നലെ രാത്രി 11 മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. ട്രക്കുകൾ ചുരം കയറിയാൽ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്നത് ചൂണ്ടിക്കാട്ടി നേരത്തെ ട്രെയിലറുകൾ ചുരം വഴി കൊണ്ടുപോകാൻ അനുമതി നൽകിയിരുന്നില്ല. രണ്ടര മാസത്തോളമായി ട്രെയിലറുകൾ അടിവാരത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. 20 ടണ്ണിലേറെ ഭാരമുള്ള വാഹനങ്ങൾ കയറ്റിയാൽ ചുരം റോ‍ഡ് തകരുമെന്ന ആശങ്ക നിലനിന്നിരുന്നു. വാഹനങ്ങളിലെ വീതിയേറിയ യന്ത്ര ഭാഗങ്ങൾ വീതി കുറഞ്ഞ ചുരം റോഡിലൂടെ കൊണ്ടുപോകാൻ കഴിയുമോയെന്നും സംശയം നിലനിന്നിരുന്നു.

ALSO READ: Thamarassery Pass: താമരശേരി ചുരത്തിൽ ​ഗതാ​ഗത നിയന്ത്രണം; രാത്രി എട്ട് മുതൽ വാഹനങ്ങൾ കടത്തിവിടില്ല

നെസ്‌ലെയുടെ നഞ്ചൻകോട്ടെ ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നതിനായി കൊറിയയിൽനിന്ന് ഇറക്കുമതി ചെയ്ത യന്ത്രഭാഗങ്ങളാണ് ട്രെയിലറുകളിൽ ഉണ്ടായിരുന്നത്. നഷ്ടപരിഹാരമായി കമ്പനി 20 ലക്ഷം രൂപ കെട്ടിവച്ചതോടെയാണ് ട്രെയിലറുകൾ ചുരം വഴി കൊണ്ടുപോകാൻ അനുമതി നൽകിയത്. പാലക്കാട് സ്വദേശി സ്വാമിനാഥൻ, ബാലമുരുകൻ, നഞ്ചൻകോട് സ്വദേശികളായ ചന്ദ്രൻ, മുരുകൻ തുടങ്ങിയ ഡ്രൈവർമാർ അടക്കം 14 ജീവനക്കാരാണ് രണ്ട് ട്രെയിലറുകൾ കൊണ്ടുപോയത്. ചെന്നൈയിലെ അണ്ണാമലൈ ട്രാൻസ്പോർട്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് രണ്ട് ട്രെയിലറുകളും.

ട്രെയിലറുകൾ സുരക്ഷിതമായി കടത്തിവിടാൻ‌ പൊതുമരാമത്ത് വകുപ്പ്, പോലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, കെഎസ്ഇബി, ആരോഗ്യവകുപ്പ്, മോട്ടോർവാഹന വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകൾ സഹായം ഒരുക്കിയിരുന്നു. ട്രെയിലറുകൾക്ക് സുരക്ഷ ഒരുക്കാൻ കമ്പനിയുടെ പൈലറ്റ് വാഹനങ്ങളുമുണ്ടായിരുന്നു. വാഹനത്തിന് അറ്റകുറ്റപ്പണി വേണ്ടിവന്നാൽ നന്നാക്കാനുള്ള മൊബൈൽ വർക്‌ഷോപ് സംവിധാനവും ഒരുക്കിയിരുന്നു. ചുരംസംരക്ഷണസമിതിയുടെ സന്നദ്ധപ്രവർത്തകർ വാഹനത്തിനുവേണ്ട സഹായങ്ങളുമായി കൂടെ സഞ്ചരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News