ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി

Dead Bodies Found in Anayirangal: രാവിലെ വള്ളം മറിഞ്ഞ സ്ഥലത്തുനിന്നും 25 മീറ്റർ അകലെ ഗോപിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് നാട്ടുകാർ കണ്ടെത്തുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 15, 2023, 06:52 PM IST
  • അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
  • . വള്ളം മറിഞ്ഞ സ്ഥലത്ത് നിന്നും 100 മീറ്റർ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്.
ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി

ഇടുക്കി: ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെയും മൃത ദേഹം കണ്ടെത്തി. ചിന്നക്കനാൽ 301 കോളനി നിവാസികളായ  നിരപ്പേൽ ഗോപി , പാറക്കൽ സജീവൻ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഡാമിൽ വള്ളം മറിഞ്ഞ് ഇരുവരെയും കാണാതായത്. രാവിലെ വള്ളം മറിഞ്ഞ സ്ഥലത്തുനിന്നും 25 മീറ്റർ അകലെ ഗോപിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് നാട്ടുകാർ കണ്ടെത്തുകയായിരുന്നു. 

അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഗോപിയോടൊപ്പം വള്ളം മറിഞ്ഞു കാണാതായ പാറക്കൽ സജീവന്റെ  മൃതദേഹം വൈകുനേരം 5 മണിയോടെയാണ് നാവികസേനയുടെ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്. വള്ളം മറിഞ്ഞ സ്ഥലത്ത് നിന്നും 100 മീറ്റർ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. സജീവന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപതിയിലേക്ക് മാറ്റി. 

ALSO READ: കളമശേരി സ്ഫോടനം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ സഹായധനം നൽകാൻ മന്ത്രിസഭാ തീരുമാനം

പോസ്റ്റ്മോർട്ടത്തിന് ശേഷം  ബന്ധുക്കൾക്ക് വിട്ടു നൽകും. ജില്ല ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ചാണ്  രാവിലെ 10 ന് നാവികസേനയുടെ 9 അംഗ ടീം തിരിച്ചിലിനായി ആനയിറങ്കലിലെത്തിയത്. നാവിക സേനാംഗങ്ങളെ കൂടാതെ അഗ്നിശമനയുടെ തൊടുപുഴ , ഫോർട്ട് കൊച്ചി യൂണിറ്റുകളിൽ നിന്നുള്ള 15 അംഗ സംഘവും തിരച്ചിലിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News