സിൽവർലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ; പ്രതിഷേധിച്ചവർക്കെതിരെയെടുത്ത കേസുകൾ ഒഴിവാക്കില്ല

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പദ്ധതിയ്ക്ക് കേന്ദ്ര അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജിയോ ടാഗിങ് സംവിധാനത്തിലൂടെ സർവേ പുരോഗമിക്കുകയാണ്. കേരളത്തിന് അർദ്ധ അതിവേഗ റെയിൽ വേണം. അതിന് പുതിയ ട്രാക്ക് വേണം.

Written by - Zee Malayalam News Desk | Edited by - Zee Malayalam News Desk | Last Updated : Aug 23, 2022, 05:17 PM IST
  • അട്ടപ്പാടി മധു വധക്കേസിൽ സർക്കാരിന് അലംഭാവമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
  • നാടിന് വേണ്ടതാണ് ഈ പദ്ധതി. സംസ്ഥാനം ഒരു അർദ്ധ അതിവേഗ റെയിൽ പദ്ധതി കേന്ദ്രത്തിന് മുന്നിലേക്ക് വെച്ചു.
  • ആനുകൂല്യങ്ങൾ നൽകാത്തതിനാൽ പ്രോസിക്യൂഷൻ അഭിഭാഷകർ പിരിഞ്ഞു പോയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സിൽവർലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ; പ്രതിഷേധിച്ചവർക്കെതിരെയെടുത്ത കേസുകൾ ഒഴിവാക്കില്ല

തിരുവനന്തപുരം: അർദ്ധ അതിവേഗ പദ്ധതിയായ സിൽവർലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സംസ്ഥാനത്തിന്‍റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണ് സിൽവർലൈനെന്നും ചില പ്രത്യേക സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് സിൽവർ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് മറുപടി നൽകി. 

സിൽവർലൈനിൽ പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ ഒഴിവാക്കില്ലെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി. അതേസമയം, അട്ടപ്പാടി മധു വധക്കേസിൽ സർക്കാരിന് അലംഭാവം ഉണ്ടായിട്ടില്ലെന്നും ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി പറഞ്ഞു. 

Read Also: ശസ്ത്രക്രിയക്ക് 5000 രൂപ, താലൂക്ക് ആശുപത്രിയിലെ ഡോക്ടർ പിടിയിൽ

അട്ടപ്പാടി മധു വധക്കേസിൽ സർക്കാരിന് അലംഭാവമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സാക്ഷികൾ കൂറ് മാറുന്ന സംഭവതിൽ സർക്കാർ നടപടി സ്വീകരിക്കുന്നുണ്ട്. മധു വധക്കേസിൽ വിശദമായ റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകി. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കാൻ സാധ്യമായത് ചെയ്യും. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആനുകൂല്യങ്ങൾ നൽകാത്തതിനാൽ പ്രോസിക്യൂഷൻ അഭിഭാഷകർ പിരിഞ്ഞു പോയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വാളയാർ കേസിലുണ്ടായ അവസ്ഥ മധു കേസിൽ ഉണ്ടാകരുത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  അലവൻസുമായി ബന്ധപ്പെട്ട് അല്ല പ്രോസിക്യൂഷൻ ഒഴിഞ്ഞതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ‌

Read Also: എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ

അതേസമയം സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പദ്ധതിയ്ക്ക് കേന്ദ്ര അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജിയോ ടാഗിങ് സംവിധാനത്തിലൂടെ സർവേ പുരോഗമിക്കുകയാണ്. കേരളത്തിന് അർദ്ധ അതിവേഗ റെയിൽ വേണം. അതിന് പുതിയ ട്രാക്ക് വേണം. 

അതിനിനി സിൽവർ ലൈനെന്നോ കെ റെയിൽ എന്നോ അതല്ല മറ്റെന്തെങ്കിലും പേരിട്ടാലും പ്രശ്നമില്ല. നാടിന് വേണ്ടതാണ് ഈ പദ്ധതി. സംസ്ഥാനം ഒരു അർദ്ധ അതിവേഗ റെയിൽ പദ്ധതി കേന്ദ്രത്തിന് മുന്നിലേക്ക് വെച്ചു. കേന്ദ്രം പദ്ധതിക്കുള്ള പണി ഏറ്റെടുക്കുകയാണെങ്കിൽ സന്തോഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News