Thrissur Archdiocese about Kaavi: കാവി ഇന്ന് ഭയപ്പെടുത്തുന്ന അടയാളം: തൃശൂർ അതിരൂപത മുഖപത്രം

Thrissur Archdiocese:  കാവി കാണുമ്പോൾ ഭയം തോന്നുന്നു എന്ന ഹിന്ദുത്വ ഭീകരരുടെ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെട്ടവരുടെ വിലാപം കേൾക്കാനിടയായെന്നും കാവിയെ മതരാഷ്ട്ര പ്രത്യയശാസ്ത്രത്തിന്റെ ഉടയാടയാക്കി മാറ്റുന്നവർ രാജ്യത്തിൻറെ സംസ്‌കാരത്തെയാണ് തേജോവധം ചെയ്യുന്നതും ലേഖനം കുറ്റപ്പെടുത്തുന്നു.

Written by - Zee Malayalam News Desk | Last Updated : May 16, 2024, 04:50 PM IST
  • തെലങ്കാനയിൽ മദർതെരേസയുടെ പേരിലുള്ള സ്‌കൂൾ ജയ്ശ്രീറാം വിളികളുമായെത്തിയവർ ആക്രമിച്ചിരുന്നെന്നും സ്‌കൂളും മദർ തെരേസയുടെ രൂപവും തകർത്ത ആക്രമികൾ അവിടെ കാവിക്കൊടിയാണ് സ്ഥാപിച്ചതെന്നും കത്തോലിക്കാസഭയുടെ മുഖപ്രസംഗത്തിൽ പറയുന്നു.
  • വിദ്യപകർന്നു നൽകുന്ന ഒരു സ്ഥാപനം തകർത്തുകൊണ്ട് മറ്റുള്ളവരെ ഭയപ്പെടുത്താൻ കാവിക്കൊടി നാട്ടിയത് വിരോധാഭാസമാണെന്നും ലേഖനം വിമർശിക്കുന്നു.
Thrissur Archdiocese about Kaavi: കാവി ഇന്ന് ഭയപ്പെടുത്തുന്ന അടയാളം: തൃശൂർ അതിരൂപത മുഖപത്രം

 തിരുവനന്തപുരം: രാജ്യത്ത് കാവി ഇന്ന് ഭയത്തിന്റെ അടയാളമായി മാറിയെന്ന് തൃശൂർ അതിരൂപത മുഖപത്രമായ കത്തോലിക്കാസഭയിൽ മുഖപ്രസംഗം. കത്തോലിക്കാസഭയുടെ മെയ് ലക്കത്തിലെ മത ചിഹ്നങ്ങളെ ഭീകരതയുടെ അടയാളങ്ങളാക്കരുത് എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് കാവി നിറം ഭയത്തിൻ്റെ അടയാളമായെന്നുള്ള വിമർശനമുള്ളത്. ദൂർദർശൻ ചാനലിൻ്റെ ലോഗോ കാവി നിറമാക്കിയതുൾപ്പടെ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. തെലങ്കാനയിൽ മദർ തെരേസയുടെ പേരിലുള്ള സ്‌കൂൾ ആക്രമിക്കുയും മദർ തെരേസയുടെ രൂപം തകർക്കുകയും ചെയ്ത‌വർ കാവിക്കൊടിയാണ് സ്ഥാപിച്ചതെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. കാവി കാണുമ്പോൾ ഭയം തോന്നുന്നു എന്ന ഹിന്ദുത്വ ഭീകരരുടെ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെട്ടവരുടെ വിലാപം കേൾക്കാനിടയായെന്നും കാവിയെ മതരാഷ്ട്ര പ്രത്യയശാസ്ത്രത്തിന്റെ ഉടയാടയാക്കി മാറ്റുന്നവർ രാജ്യത്തിൻറെ സംസ്‌കാരത്തെയാണ് തേജോവധം ചെയ്യുന്നതും ലേഖനം കുറ്റപ്പെടുത്തുന്നു.

തെലങ്കാനയിൽ മദർതെരേസയുടെ പേരിലുള്ള സ്‌കൂൾ ജയ്ശ്രീറാം വിളികളുമായെത്തിയവർ ആക്രമിച്ചിരുന്നെന്നും സ്‌കൂളും മദർ തെരേസയുടെ രൂപവും തകർത്ത ആക്രമികൾ അവിടെ കാവിക്കൊടിയാണ് സ്ഥാപിച്ചതെന്നും കത്തോലിക്കാസഭയുടെ മുഖപ്രസംഗത്തിൽ പറയുന്നു. വിദ്യപകർന്നു നൽകുന്ന ഒരു സ്ഥാപനം തകർത്തുകൊണ്ട് മറ്റുള്ളവരെ ഭയപ്പെടുത്താൻ കാവിക്കൊടി നാട്ടിയത് വിരോധാഭാസമാണെന്നും ലേഖനം വിമർശിക്കുന്നു. ഭരണഘടന സ്ഥാപനങ്ങളും സാംസ്ക‌ാരിക സ്ഥാപനങ്ങളും അക്കാദമിക് രംഗവും കാവിവത്കരിക്കുന്നു എന്ന ആക്ഷേപം ശക്തമാണെന്നും ദൂർദർശൻ്റെ ലോഗോ കാവി നിറമാക്കിയതിനെ ചൂണ്ടിക്കാണ്ടിക്കൊണ്ട് ലേഖനം വിമർശിച്ചു.

ALSO READ: കേരളത്തിൽ കാലാവർഷം നേരത്തെ എത്തും; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

പാഠപുസ്‌തകങ്ങളിൽ വരെ ഇതിന്റെ അനുരണനങ്ങൾ കാണുന്നുണ്ടെന്നും മുൻകാലത്തെ ഭരണാധികാരികൾ സ്ഥാപിച്ച പലതും ചരിത്രത്തിൽ നിന്ന് ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. പുതിയ പാർലമെൻ്റ് മന്ദിരത്തിന്റെ നിർമ്മാണം അതിന്റെ ഭാഗമാണെന്നും തൃശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാസഭയുടെ മുഖപ്രസംഗത്തിൽ പറയുന്നു. പാർലമെന്റ് മന്ദിരം മാത്രമല്ല ജനാധിപത്യം തന്നെ ഇല്ലാതാകുമെന്ന് സംശയിക്കുന്നവരുണ്ടെന്നും, വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന തിരുത്തുമെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നത് അതിന്റെ ഭാഗമായിട്ടാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News