കണ്ണൂർ: നാട്ടിന്‍പുറത്തിന്‍റെ സംസ്കാരം ഉപേക്ഷിക്കാതെ തലയെടുപ്പോടെ നില്‍ക്കുകയാണ് കണ്ണൂർ പയ്യന്നൂരിലെ കണ്ണന്‍സ് കഫെ. പയ്യന്നൂര്‍കാര്‍ സ്വദേശികൾക്കും സമീപ ദേശകാര്‍ക്കും ഏറെ സുപരിചിതമാണ് പയ്യന്നൂര്‍ ടൗണില്‍ കരിഞ്ചാമുണ്ഡി ക്ഷേത്രത്തിന് സമീപത്തുള്ള വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കണ്ണന്‍സ് കഫെയെന്ന ചായക്കട.
1908-ല്‍ കോറോം സ്വദേശിയായ പിലാങ്കു കണ്ണന്‍ നിര്‍മ്മിച്ചതാണ് കണ്ണന്‍സ് കഫെ. വാഹന സൗകര്യം ഏറെ കുറവായിരുന്ന നാളുകളില്‍ കാല്‍നടയായി എത്തിയവര്‍ക്ക് വളരെയധികം ആശ്വാസകരമായിരുന്നു കണ്ണന്‍റെ കണ്ണന്‍സ് കഫെയിലെ ചായയും സ്വദേശ് വടയും. 1962-ല്‍ ചായക്കടയിലെ സഹായത്തിനായി കണ്ണന്‍ തന്‍റെ മകനെയും കൂട്ടി.
Read Also: Kerala Weather Report: സംസ്ഥാനത്ത് ഇന്നുമുതൽ മഴ കുറഞ്ഞേക്കും; 3 ജില്ലകളിൽ യെല്ലോ അലർട്ട്!
ഒടുവില്‍ അച്ഛന്‍റെ കാലശേഷം മകനായ എടാടന്‍ പുതിയ വീട്ടില്‍ ജനാര്‍ദ്ദനന്‍ കടയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. വാസസ്ഥലമായ കോറോത്ത് നിന്നും പുലര്‍ച്ചെ മൂന്ന് മണിയോടെ കാല്‍നടയായാണ് ജനാര്‍ദ്ദനനും ഭാര്യ പുഷ്പവല്ലിയും ഇന്നും കടയിലെത്തുന്നത്. കടയിലെത്തി ഇരുവരും ചേര്‍ന്ന് ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കി രാവിലെ എട്ട് മണിയോടെ കച്ചവടം ആരംഭിക്കും.
1939-ല്‍ ബ്രിട്ടീഷ് സര്‍ക്കാറിന്‍റെ ആരോഗ്യവകുപ്പില്‍ നിന്നും അച്ഛന് ലഭിച്ച ബെസ്റ്റ് ക്ലീനിംഗിനുള്ള സര്‍ട്ടിഫിക്കറ്റ് ചില്ലിട്ട കൂടില്‍ നിധിപോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ട് ജനാര്‍ദ്ദനന്‍. അച്ഛനുപയോഗിച്ചിരുന്ന സമാവറില്‍ തന്നെയാണ് ഇന്നും ജനാര്‍ദ്ദനന്‍ ചായയുണ്ടാക്കി നല്‍കുന്നത്.
കല്‍ക്കരിയുടെ ക്ഷാമം നേരിടുന്നുണ്ടെങ്കിലും കടയിലെത്തുന്നവര്‍ക്ക് സമാവറില്‍ തന്നെ ചായയുണ്ടാക്കി നല്‍കണമെന്ന ആഗ്രഹത്താല്‍ കരി എവിടുന്നായാലും സംഘടിപ്പിച്ചെടുക്കും പരിഷ്ക്കാരിയല്ലാത്ത ഈ ഹോട്ടലുടമ. ഭക്ഷണം നല്‍കുന്നതോ വാഴയിലയിലും. കണ്ണന്‍സ് കഫെയിലൂടെ മായം കലര്‍ത്താത്ത ഭക്ഷണം നല്കി ഉപജീവനത്തിനായി മാത്രം കച്ചവടം തുടരുകയാണ് ജനാര്‍ദ്ദനും ഭാര്യ പുഷ്പവല്ലിയും.
കണ്ണന്‍സ് കഫെയില്‍ എത്തുന്നവര്‍ക്ക് കാണാന്‍ പാകത്തില്‍ ഒരു ബോര്‍ഡ് തൂക്കിയിട്ടുണ്ട്. കണ്ണൻസ് കഫെയിൽ എത്തിച്ചിരിക്കുന്നവർക്കായുള്ള ചില നിർദ്ദേശങ്ങൾ ആണ് അവയിൽ എഴുതിയിട്ടുള്ളത്. ബോര്‍ഡിലെ വാചകങ്ങള്‍ അവസാനിക്കുന്നത് ഇന്ദിര ഗാന്ധിയുടെ -മിതമായ സംസാരം കഠിനാധ്വാനം- എന്ന വാക്കുകളിലാണ്.
Read Also: Viral News: അര്‍ധ നഗ്ധനായി കള്ളൻ, ഫ്ലക്സ് ഇറക്കി ഷോപ്പുടമ, ക്യൂ ആർ കോർഡ് സ്കാൻ ചെയ്താൽ വീഡിയോ
പഴം പൊരി, സ്വദേശ് വട, ഉള്ളിവടയുമാണ് കണ്ണന്‍സ് കഫെയിലെ ഫേവറേറ്റ് ഐറ്റം. കൂടാതെ പുട്ട്, ദോശ, ഇഡ്ഢലി തുടങ്ങി ഇരുപതോളം പലഹാരങ്ങളുമുണ്ടാകും കണ്ണന്‍ കഫെയിലെ ചില്ലലുമാരയില്‍, കൂടാതെ കടയുടെ മുന്നില്‍ തൂങ്ങിയാടുന്ന പഴക്കുലകളും. അഞ്ച് തലമുറയില്‍ പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിച്ചുവെന്ന് സന്തോഷത്തോടെ ജനാര്‍ദ്ദനന്‍ പറഞ്ഞു.
മിതമായ ലാഭമെടുത്ത് നല്ല ഭക്ഷണം കൊടുക്കുകയെന്ന അച്ഛന്‍റെ വാക്കാണ് ഇന്നും എന്‍റെ നിലനില്‍പ്പിന്നാധാരം മെന്നും ജനാര്‍ദ്ദനന്‍ കൂട്ടിച്ചേര്‍ത്തു. ഇത്രയും വര്‍ഷത്തിലനുള്ളില്‍ എട്ട് തവണയാണ് കടയില്‍ മോഷണം നടന്നത്. മോഷണം തുടര്‍ക്കഥയായതോടെ നിത്യ സന്ദര്‍ശകരുടെയും മക്കളുടെയും നിർദ്ദേശപ്രകാരം ജനാര്‍ദ്ദനന്‍ കടയില്‍ സി.സി ക്യാമറ വെച്ചു.
Read Also: Bizarre Incident: മഴ പെയ്യുന്നില്ല, ദേവേന്ദ്രനെതിരെ പരാതിയുമായി കര്‍ഷകന്‍..!!
അതിന് ശേഷം കടയില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. കണ്ണൻസ് കഫെയിലെ ചായയും പലഹാരവും കഴിക്കാൻ എത്തുന്നവരും ഏറെയാണ്. എല്ലാ ദിവസവും ഇവിടെയെത്തുന്നവർക്ക് പറയാൻ നല്ല വാക്കുകൾ മാത്രമേ ഉള്ളൂ. ഇന്ന് പയ്യന്നൂരിന്‍റെ വളര്‍ച്ചയില്‍ ഒഴിച്ച് നിര്‍ത്താന്‍ പറ്റാത്ത ഘടകമാണ് നാട്ടുകാരുടെ സ്വന്തമായ കണ്ണന്‍സ് കഫെയെന്ന ഈ ചായക്കട.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...