ക്ഷമാപണവുമായി അശ്ലീല കമന്റിട്ട യുവാവ്: നിമിഷങ്ങൾക്കുളളിൽ അക്കൗണ്ടും അപ്രത്യക്ഷമായി

കമന്റിന്റെ സ്ക്രീൻഷോട്ടും ഒപ്പം കമന്റ് ചെയ്ത യുവാവിന്റെ ചിത്രവും സോഷ്യൽമീഡിയ വഴി വളരെ പെട്ടെന്നായിരുന്നു പ്രചരിച്ചത്.

Written by - Zee Hindustan Malayalam Desk | Last Updated : May 20, 2021, 05:48 PM IST
  • ആ അക്കൗണ്ട് താൽക്കാലികമായി യുവാവ് തന്നെ ഡിലീറ്റ് ചെയ്തു.
  • സ്ക്രീൻഷോട്ടും ഒപ്പം കമന്റ് ചെയ്ത യുവാവിന്റെ ചിത്രവും സോഷ്യൽമീഡിയ വഴി വളരെ പെട്ടെന്നായിരുന്നു പ്രചരിച്ചത്
  • പിന്നാലെ പ്രമുഖരുൾപ്പെടെ എല്ലാവരും അവരുടെ അഭിപ്രായങ്ങളും സോഷ്യൽമീഡിയ വഴി രേഖപ്പെടുത്തിയിരുന്നു
  • യുവാവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മാപ്പ് പറഞ്ഞിരിക്കുന്നത്
ക്ഷമാപണവുമായി അശ്ലീല കമന്റിട്ട യുവാവ്: നിമിഷങ്ങൾക്കുളളിൽ അക്കൗണ്ടും അപ്രത്യക്ഷമായി

സോഷ്യൽമീഡിയയിൽ (Social Media) കഴിഞ്ഞ രണ്ട് ദിവസമായി ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് അവതാരികയും, ആർ ജെയുമായ അശ്വതി ശ്രീകാന്തിന്റെ ചിത്രത്തിന് താഴെ വന്ന അശ്ലീല കമന്റും അതിന്  അശ്വതി നൽകിയ മറുപടിയും. നിരവധിപേരാണ് അശ്വതിക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. 

കമന്റിന്റെ സ്ക്രീൻഷോട്ടും ഒപ്പം കമന്റ് ചെയ്ത യുവാവിന്റെ ചിത്രവും സോഷ്യൽമീഡിയ വഴി വളരെ പെട്ടെന്നായിരുന്നു പ്രചരിച്ചത്. വ്യാപകമായി യുവാവിനെതിരെ പ്രതിഷേധം ഉയർന്നപ്പോളാണ് യുവാവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മാപ്പ് പറഞ്ഞിരിക്കുന്നത്. 

ALSO READ : Bigg Boss Malayalam Season 3 : "എന്തിനാ ഇങ്ങനെ തെറി വിളിക്കുന്നത്?" Bhagyalakshmi യുടെ Video ഏറ്റെടുത്ത് ട്രോളന്മാർ

മാത്രമല്ല അതിന് ശേഷം ആ അക്കൗണ്ട് താൽക്കാലികമായി യുവാവ് തന്നെ ഡിലീറ്റ് ചെയ്തു. "ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്" എന്നാണ് അയാളുടെ പോസ്റ്റ്.

അശ്വതിയുടെ മറുപടിക്ക് പിന്നാലെ പ്രമുഖരുൾപ്പെടെ എല്ലാവരും അവരുടെ അഭിപ്രായങ്ങളും സോഷ്യൽമീഡിയ വഴി രേഖപ്പെടുത്തിയിരുന്നു."സൂപ്പർ ആവണമല്ലോ... ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്." എന്നായിരുന്നു അശ്ലീല കമന്റിട്ടയാൾക്കുളള അശ്വതിയുടെ മറുപടി.

ALSO READ: ഫോട്ടോക്ക് അശ്ലീല കമന്റിട്ടയാൾക്ക് ഇതിലും മാന്യമായി ആർക്കും മറുപടി നൽകാൻ സാധിക്കില്ല, അശ്വതി ശ്രീകാന്തിന് സൈബർ ലോകത്തിന്റെ കൈയ്യടി

 പൊതുവേ മൗനം പാലിക്കുന്ന ഒരു അവസ്ഥയിൽ നിന്നും അശ്ലീലച്ചുവയില്ലാതെ തന്നെ  കൃത്യമായ മറുപടി നൽകാം എന്ന് അശ്വതിയുടെ ഈ കമന്റിലൂടെ പല സ്ത്രീകളും തിരിച്ചറിയുന്നു. ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം എന്നാണ് സോഷ്യൽ മീഡിയയിലൂടെ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News