കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. പനമരം നീർവാരം കുന്നുംപുറത്ത് മനോഹരന്റെ ഭാര്യ നിഷയാണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. സംഭവത്തിൽ ബന്ധുക്കൾ മാനന്തവാടി പോലീസിൽ പരാതി നൽകി.
ഗർഭാശയ രോഗവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 27 നാണ് പനമരം നീർവാരം സ്വദേശിനി നിഷ മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയിൽ നിന്നും ഓപ്പറേഷൻ ചെയ്യുന്നത്. പിന്നീട് ദിവസങ്ങൾക്ക് ശേഷം പഴുപ്പും നീർകെട്ടും കാരണം തുടർച്ചയായി ഇതേ ആശുപത്രിയിൽ നിന്നും ജനുവരി 15 ന് രണ്ടാമതൊരു ഓപ്പറേഷൻ കൂടി ചെയ്തു.
ALSO READ: കെ. ബാബു എംഎൽഎയുടെ 25.82 ലക്ഷത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി
വീണ്ടും വേദന കലശലായപ്പോൾ മൂന്ന് ദിവസം മുമ്പ് നടത്തിയ മൂന്നാമത്തെ ഓപ്പറേഷൻ ചെയ്തതിന് ശേഷം ബന്ധുക്കൾ മുൻകൈയ്യെടുത്ത് നിഷയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചെ നിഷ മരണപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. ഇതിനെ തുടർന്നാണ് സെന്റ് ജോസഫിൽ ചികിത്സ പിഴവ് സംഭവിച്ചതായി ആരോപിച്ച് ഇവർ പോലീസിൽ പരാതി നൽകിയത്.
ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മാനന്തവാടി പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ആശുപത്രിയുടെ ഭാഗത്തു നിന്നും യാതൊരു ചികിത്സ പിഴവും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.