CUSAT: കുസാറ്റ് ദുരന്തത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

CUSAT Issue: കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആലുവ റൂറൽ എസ്പിക്കും കൊച്ചിൻ യൂണിവേഴ്സിറ്റി രജിസ്ട്രാർക്കുമാണ് സംഭവവുമായി ബന്ധപ്പെട്ട് നോട്ടീസയച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 27, 2023, 06:10 PM IST
  • 2500 പേർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ ഹാളിലേക്ക് പ്രവേശിക്കാൻ ഒരു വാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
  • സർവകലാശാലയിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
CUSAT: കുസാറ്റ് ദുരന്തത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി.സുരക്ഷാ വീഴ്ചയടക്കം പരിശോധിക്കമെന്നാണ് നിർദേശം. 

കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആലുവ റൂറൽ എസ്പിക്കും കൊച്ചിൻ യൂണിവേഴ്സിറ്റി രജിസ്ട്രാർക്കുമാണ് സംഭവവുമായി ബന്ധപ്പെട്ട് നോട്ടീസയച്ചത്. സർവകലാശാലയിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ALSO READ: കുസാറ്റിലെ താൽക്കാലിക വിസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ​ഗവർണ‍ർക്ക് നിവേദനം

2500 പേർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ ഹാളിലേക്ക് പ്രവേശിക്കാൻ ഒരു വാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അത് വലിയ പിഴവാണ്. വേണ്ടത്ര പൊലീസ് സുരക്ഷയും ഉണ്ടായിരുന്നില്ല. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസമി പരാതിയിൽ ഉന്നയിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News