തിരുവനന്തപുരം: മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടന നേതാവിന്റെ ശബ്ദരേഖ പുറത്ത്. സംഘടനയുടെ വൈസ് പ്രസിഡണ്ടും ഇടുക്കി ജില്ലാ പ്രസിഡണ്ടുമായ അനിമോന്റെ ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. നിർദ്ദേശത്തിൽ ബാറുടമകൾ രണ്ടുദിവസത്തിനകം രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യം.
സംസ്ഥാന പ്രസിഡന്റിന്റെ നിർദ്ദേശം അനുസരിച്ചാണ് പണപ്പിരിവ് എന്നാണ് അനിമോൻ പറയുന്നത്. ഡ്രൈ ഡേ ഒഴിവാക്കാനും മറ്റ് ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ഇതു കൊടുക്കാത്ത പക്ഷം ആരും സഹായിക്കില്ല, സഹകരിച്ചില്ലെങ്കിൽ നാശത്തിലേക്കാണ് പോകുന്നതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. പണം ഏകീകൃത രൂപത്തിൽ പിരിക്കണം എന്നും അനിമോൻ പറയുന്നുണ്ട്.
ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പണപ്പിരിവെന്നുള്ള നിർദ്ദേശം സംഘടനാ പ്രതിനിധികൾ മുൻപേ പറഞ്ഞിരുന്നു. ഇത് പൂർത്തിയാക്കണമെന്ന് ശബ്ദ സന്ദേശത്തിലും വ്യക്തമാക്കുന്നുണ്ട്. സർക്കാർതലത്തിൽ മദ്യനയം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടയാണ് കോഴയാവശ്യപ്പെട്ടുകൊണ്ടുള്ള സംഘടന നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്തെത്തിയിരിക്കുന്നത്. ഇന്നലെ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ കൊച്ചി പാലാരിവട്ടം എക്സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെ ഇടുക്കിയുടെ ചുമതല കൂടിയുള്ള അനിമോൻ ഗ്രൂപ്പിൽ അയച്ചതാണ് ഈ വാട്സ്ആപ്പ് സന്ദേശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy