പ്രശസ്ത സാഹിത്യക്കാരൻ എം.ടി വാസുദേവൻ നായരുടെ വീട്ടിലെ കവർച്ചയിൽ പ്രതികൾ പിടിയിൽ. എംടിയുടെ വീട്ടിലെ പാചകക്കാരിയെയും അവരുടെ ബന്ധുവിനെയും നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവുമായി അടുത്ത് ഇടപഴകിയവരെ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജോലിക്കാരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
കിഴക്കെ നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 26 പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. സെപ്റ്റംബർ 22നും 30നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്.
Read Also: സംസ്ഥാനത്ത് മഴ ശക്തമായേക്കും; 6 ജില്ലകളിൽ യെല്ലോ അലർട്ട്
മൂന്ന് മാല, വള, കമ്മൽ, ഡയമണ്ട് കമ്മൽ ലോക്കറ്റ്, മരതകം പതിച്ച ലോക്കറ്റ് എന്നിവയാണ് മോഷണം പോയത്. സ്വർണം ബാങ്ക് ലോക്കറിലാണെന്നാണ് കുടുംബം ആദ്യം വിചാരിച്ചത്. എന്നാൽ പരിശോധനയിൽ വീട്ടിലും ലോക്കറിലും ആഭരണങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്വർണം മോഷണം പോയെന്ന് വീട്ടുകാർക്ക് മനസിലായത്.
അലമാര കുത്തിപ്പൊളിച്ചതിന്റെയോ വീട്ടിൽ കവർച്ച നടന്നതിന്റെയോ ലക്ഷണങ്ങളില്ല. അതിനാൽ അലമാരയുള്ള മുറിയിൽ തന്നെ ഒരിടത്തുവെച്ചിരുന്ന താക്കോലെടുത്ത് അലമാര തുറന്നെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.